സൂപ്പര്*താരങ്ങള്*ക്ക് ഗുഡ്ബൈ, സത്യന്* അന്തിക്കാട് ചിത്രത്തില്* നമിതയും നിവിന്* പോളിയും!

സത്യന്* അന്തിക്കാട് പുതിയ ചിത്രം തുടങ്ങുകയാണ്. ഇത്തവണ സൂപ്പര്*താരങ്ങളൊന്നും ഇല്ല. യുവതാരം നിവിന്* പോളിയാണ് നായകന്*. ശ്രദ്ധിക്കപ്പെട്ടുവരുന്ന സുന്ദരി നമിതാ പ്രസാദാണ് നായിക.

സത്യന്*റെ കഴിഞ്ഞ ചിത്രമായ സ്നേഹവീട് മോഹന്*ലാല്* നായകനായിട്ടും തിയേറ്ററുകളില്* സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, സിനിമയുടെ തിരക്കഥ മോശമാണെന്ന വിമര്*ശനവും കേട്ടു. ഇതോടെയാണ് പുതിയ നിലപാടുമായി സത്യന്* അന്തിക്കാട് അടുത്ത ചിത്രം ആരംഭിക്കുന്നത്.

ഏപ്രില്* മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ബെന്നി പി നായരമ്പലമാണ്. ബെന്നി തന്നെയാണ് ഈ സിനിമ നിര്*മ്മിക്കുന്നതും. നര്*മ്മ മുഹൂര്*ത്തങ്ങളാല്* സമ്പന്നമായ ഒരു പ്രണയകഥയായിരിക്കും ഈ ചിത്രം.

മലര്*വാടി ആര്*ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്* പോളി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സെവന്*സ്, മെട്രോ തുടങ്ങിയ സിനിമകളില്* വേഷമിട്ടു. വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന തട്ടത്തിന്* മറയത്ത് എന്ന ചിത്രത്തിലും നിവിന്* പോളിയാണ് നായകന്*. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്.

എന്തായാലും മറ്റുള്ളവരുടെ തിരക്കഥകളില്* സിനിമയെടുക്കാനുള്ള സത്യന്* അന്തിക്കാടിന്*റെ തീരുമാനം സന്തോഷത്തോടെയാണ് സിനിമാസ്വാദകര്* സ്വീകരിക്കുന്നത്. ഒപ്പം സൂപ്പര്*താരങ്ങള്*ക്കുവേണ്ടിയുള്ള തട്ടിക്കൂട്ട് സിനിമകള്* ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും കൈയടി ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.