-
ഫെമിന മിസ് ഇന്ത്യ വാനിയ മിശ്ര
ഇക്കൊല്ലത്തെ ഫെമിന മിസ്* ഇന്ത്യ വേള്*ഡായി മോഡല്‍* വാനിയ മിശ്ര തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ ബാവന്*സ്* ഗ്രൗണ്ടിലാണ്* ഈ വര്*ഷത്തെ സുന്ദര്യ മത്സരം അരങ്ങേറിയത്. പഞ്ചാബിലെ ചണ്ടീഗഡ്* സ്വദേശിനിയാണ്* പത്തൊമ്പതുകാരിയായ വാനിയ.
പൂന സ്വദേശിയായ മോഡല്‍* പ്രാച്ചി മിശ്രയെ മിസ്* ഇന്ത്യ എര്*ത്ത്* കിരീട ജേതാവായും ചെന്നൈ മോഡല്‍* റോച്ചല്‍* മരിയാ റാവുവിനെ മിസ്* ഇന്ത്യ ഇന്റര്‍*നാഷണല്‍* ആയും തെരഞ്ഞെടുത്തു. അവസാന റൗണ്ടിലെത്തിയ ഇരുപത് സുന്ദരിമാരില്‍* നിന്നുമാണ്* ഇവരെ തെരഞ്ഞെടുത്തത്*. കഴിഞ്ഞ വര്*ഷത്തെ ഫെമിന മിസ്* ഇന്ത്യ കനിഷ്ഠ ധന്*കര്* വാനിയയ്ക്കു കിരീടമണിയിച്ചു.
ബോളിവുഡ്* സുന്ദരിമാരായ നര്*ഗിസ്* ഫക്രി, സോനം കപൂര്‍*, നിര്*മാതാവ്* എക്താ കപൂര്‍*, സംവിധായകന്* രോഹിത്* ഷെട്ടി, സോനാലി ബാന്ദ്രെ, ഇന്ത്യന്‍* ക്രിക്കറ്റ്* താരം ഹര്*ഭജന്‍* സിംഗ്*, ഗായകന്* സോനു നിഗം തുടങ്ങിയവരായിരുന്നു വിധി കര്*ത്താക്കള്*.
ബെന്നെറ്റ് കോള്‍*മാന്‍* ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യന്‍* സുന്ദരികളെ കണ്ടെത്താന്‍* നടത്തുന്ന വാര്*ഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് വേള്*ഡ്, മിസ്സ് യൂണിവേര്*സ് തുടങ്ങിയ സൗന്ദര്യമത്സരത്തില്‍* പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തില്‍* നിന്നാണ്.
Keywords:Bollywood beauties, Nargis Fakri, Sonam Kapoor, Ekatha Kapoor,Rohit Shetti, Sonali Bandre, Harbhajan Singh, Sonam Nigam,Bennet Callman and India, Femina Miss India, Miss World, Miss Universe,Prachi Mishra, Vanya Mishra , Miss India World 2012
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks