Results 1 to 2 of 2

Thread: മാസ്റ്റേഴ്സ് കലക്കുന്നു

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മാസ്റ്റേഴ്സ് കലക്കുന്നു


    പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് തിയേറ്ററുകളിലെത്തി. ജോണി ആന്*റണി സംവിധാനം ചെയ്ത ഈ സിനിമ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ പകുതി അത്ര ആവേശകരമല്ലെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്സും നന്നായിരിക്കുന്നു എന്നാണ് വിവരം.

    നഗരത്തില്* സംഭവിക്കുന്ന കൊലപാതകങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് മാസ്റ്റേഴ്സ്. പൃഥ്വിരാജ് ശ്രീരാമകൃഷ്ണന്* എന്ന പൊലീസ് ഉദ്യോഗസ്ഥനായും ശശികുമാര്* മിലന്* എന്ന മാധ്യമപ്രവര്*ത്തകനായും അഭിനയിക്കുന്നു. ഇരുവരുടെയും സൌഹൃദമാണ് ആദ്യപകുതിയില്* ആവിഷ്കരിച്ചിരിക്കുന്നത്.

    അവസാന മുപ്പത് മിനിറ്റിലാണ് സിനിമ സ്കോര്* ചെയ്യുന്നത്. നല്ല സസ്പെന്*സും അതിന്*റെ അപ്രതീക്ഷിതമായ ടേണും പഞ്ചും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സും ചേര്*ന്ന് കഥ പൂര്*ത്തീകരണത്തിലെത്തിക്കുന്നു.

    നവാഗതനായ ജിനു ഏബ്രഹാം എഴുതിയ തിരക്കഥ ഇഴയടുപ്പമുള്ളതാണ്. പൃഥ്വിരാജിന്*റെ പ്രകടനം തന്നെയാണ് മാസ്റ്റേഴ്സിന്*റെ ഹൈലൈറ്റ്. ശശികുമാറിന് അത്ര തിളങ്ങാനായിട്ടില്ലെന്നാണ് വിവരം.

    അനന്യ, പിയ, സന്ധ്യ എന്നിവര്*ക്ക് കാര്യമായൊന്നും ചെയ്യാനില്ല. എങ്കിലും സന്ധ്യയുടെ കഥാപാത്രത്തിന് കഥയില്* നിര്*ണായക പ്രാധാന്യമുണ്ട്. ബിജുമേനോന്* വളരെ കുറച്ചു സീനുകളേ ഉള്ളെങ്കിലും ഗംഭീരമാക്കി. സലിം കുമാറും നന്നായി.

    ജോണി ആന്*റണിയുടെ സംവിധാനത്തെക്കുറിച്ച് ആവറേജ് എന്ന അഭിപ്രായമാണ് ഉയര്*ന്നിരിക്കുന്നത്. ഗോപി സുന്ദറിന്*റെ ബി ജി എം ത്രില്ലടിപ്പിക്കുന്നു.

    ഓര്*ഡിനറി നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതും കിംഗ് ആന്*റ് കമ്മീഷണര്* മോശമല്ലാത്ത രീതിയില്* നിലനില്*ക്കുന്നതും മാസ്റ്റേഴ്സിന്*റെ തിയേറ്റര്* വിജയത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, ഏപ്രില്* ഏഴാം തീയതി അവള്* വരികയാണ്, മായാമോഹിനി!



    Keywords: Prithviraj, Ordinary, BGM,John antony, Mayamohini news,King and Commissioner,Masters Malayalam Movie Review


  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Average Film

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •