ഞാന്* ക്രിക്കറ്റ് കളിച്ചുതുടങ്ങിയതിന് കാരണം സച്ചിന്* ടെണ്ടുല്*ക്കര്* - ടീം ഇന്ത്യയുടെ സൂപ്പര്* ബാറ്റ്സ്മാന്* വിരാട് കോഹ്*ലിയാണ് ഇക്കാര്യം പറയുന്നത്. നൂറാം സെഞ്ച്വറി നേടിയ സച്ചിനെ ആദരിക്കാന്* മുകേഷ് അംബാനി ഒരുക്കിയ ചടങ്ങില്* വച്ചാണ് കോഹ്*ലി ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ആരാധന വെളിപ്പെടുത്തിയത്.

ഞാന്* ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്തിന് കാരണം സച്ചിന്* ടെണ്ടുല്*ക്കര്* ആണ്. ഞാന്* മാത്രമല്ല എന്നെപ്പോലുള്ള പല യുവതാരങ്ങളും ക്രിക്കറ്റ് കളിച്ചുതുടങ്ങാന്* കാരണം സച്ചിന്* ടെണ്ടുല്*ക്കര്* ആയിരിക്കും - കോഹ്*ലി പറഞ്ഞു.

ചെറുപ്പത്തില്*, സച്ചിനെ നേരിട്ടുകാണുക എന്നതായിരുന്നു എന്റെ സ്വപ്നം. ഇപ്പോള്* സച്ചിനൊപ്പം കളിക്കാന്* കഴിയുന്നത് വലിയ ബഹുമതിയായാണ് ഞാന്* കാണുന്നത് - കോഹ്*ലി പറഞ്ഞു.


Keywords:Cricket news, sports news, 100 century,super batsman,Virat Kohli ,Sachin Tendulkar , reason , started playing cricket