സച്ചിന്* പ്രചോദനമായി; യുവരാജ് ലോകകപ്പ് ഗംഭീരമാക്കി!



ലോകകപ്പില്* തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്* പ്രചോദനമായത് സച്ചിന്* ടെണ്ടുല്*ക്കര്* ആണെന്ന് യുവരാജ് സിംഗ്. ഏറ്റവും ആവശ്യമുള്ളപ്പോഴാണ് നീ നിന്റെ മികവ് കാട്ടാറുള്ളത്- സച്ചിന്റെ ഈ വാക്കുകളാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് യുവരാജ് പറഞ്ഞു.


പ്രതിസന്ധി ഘട്ടങ്ങള്* വരുമ്പോള്*, എന്റെ ബാറ്റിംഗ് ഫോമിലും ഫിറ്റ്നെസ്സിലും പ്രശ്നങ്ങള്* വരുമ്പോള്* ഞാന്* സച്ചിനോട് സംസാരിക്കും. ഏറ്റവും ആവശ്യം വരുമ്പോള്* ഞാന്* മികവ് കാട്ടുമെന്ന് സച്ചിന്* പറയും. അത് എനിക്ക് പ്രചോദനമേകും. എന്റെ ക്രിക്കറ്റ് കിറ്റിനൊപ്പം, ഞാനും സച്ചിനും ഒന്നിച്ചുള്ള ഒരു ചിത്രം എപ്പോഴുമുണ്ടാകും. ഓരോ തവണ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഞാന്* ആ ചിത്രമെടുത്ത് നോക്കും. സച്ചിന്* എനിക്ക് പ്രചോദനമാണ്- യുവരാജ് പറഞ്ഞു.

അര്*ബുദ ചികിത്സയെത്തുടര്*ന്ന് വിശ്രമിക്കുന്ന യുവരാജ്, ലോകകപ്പ് നേട്ടത്തെക്കുറിച്ച് അനുസ്മരിക്കുകയായിരുന്നു. ട്വിറ്ററില്* പോസ്റ്റുചെയ്ത അഭിമുഖത്തിലാണ് യുവരാജ് സച്ചിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. ലോകകപ്പില്* യുവരാജ് സിംഗ് ആയിരുന്നു മാന്* ഒഫ് ദ സീരിസ്.