ഐഡിയ സ്റ്റാര്* സിംഗര്* അവതാരക രഞ്ജിനി ഹരിദാസിന്റെ തലക്കനവും വസ്ത്രധാരണവും ഭാഷാപ്രയോഗവുമെല്ലാം പലവട്ടം വിമര്*ശനവിധേയമായതാണ്. മഞ്ച് സ്റ്റാര്* സിംഗര്* ഫൈനല്* വേദിയില്* വച്ച് നടന്* ജഗതി ശ്രീകുമാര്* തന്നെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് രഞ്ജിനി ഉണ്ടാക്കിയ പുകിലുകളും ചില്ലറയല്ല. കഴിഞ്ഞ ദിവസം മഴവില്* മനോരമയിലെ സമദൂരം പരിപാടിയില്* നടന്ന അഹങ്കാരികളുടെ സമ്മേളനത്തില്* തനിക്ക് നേരെ വന്ന വിമര്*ശനങ്ങള്*ക്കെതിരെ രഞ്ജിനി കത്തിക്കയറിയപ്പോള്* അവതാരകന്* ശ്രീകണ്ഠന്* നായര്* പോലും വെള്ളംകുടിച്ചു.

ഷോ ലൈവ് ആയാണ് സംഘടിപ്പിച്ചത്. ഡബ്ബിംഗ് ആര്*ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അവതാരകയായ പാര്*വ്വതി, മാധ്യമപ്രവര്*ത്തകന്* കെ എം റോയ്, രഞ്ജിനി ഹരിദാസ്, അഡ്വ. പ്രിജി, ജിഎസ് പ്രദീപ്, ഗവേഷക കെ ദേവിക, എംഎന്* കാരശ്ശേരി, സീരിയല്* നടി മായാ ശ്രീകുമാര്* എന്നിവരാണ് ഷോയില്* പങ്കെടുത്ത അതിഥികള്*. സിനിമാ താരങ്ങളായ ശ്രീനിവാസന്*, പൃഥിരാജ് ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്* ഫോണിലൂടെയും ചര്*ച്ചയില്* പങ്കെടുത്തു.

എന്നാല്* രഞ്ജിനി തന്നെയായിരുന്നു ചര്*ച്ചയിലെ താരം. രഞ്ജിനിക്ക് നേരെ മുമ്പ് ഉയര്*ന്ന ആരോപണങ്ങള്* അഡ്വ. പ്രിജി ഉന്നയിച്ചതോടെയാണ് കഥ മാറിയത്. വിമര്*ശനങ്ങളെ പ്രതിരോധിക്കാനും ന്യായീകരിക്കാനും രഞ്ജിനി ശ്രമിച്ചു. മറ്റു പ്രമുഖരെ നിഷ്പ്രഭമാക്കി രഞ്ജിനി കത്തിക്കയറി. രഞ്ജിനിയെ പിന്തുണയ്ക്കുന്നവര്* അവര്*ക്കെതിരെ വിമര്*ശനമുന്നയിച്ചവര്*ക്ക് നേരെ തിരിയുക കൂടി ചെയ്തതോടെ രംഗം വഷളായി. ഒരു ഘട്ടത്തില്* അത് കയ്യാങ്കളി വരെ എത്തുകയും ചെയ്തു. ലൈവ് ആയി സം*പ്രേക്ഷണം ചെയ്യുന്ന ചര്*ച്ച സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്* ശ്രീകണ്ഠന്* നായരും നന്നേ പാടുപെട്ടു.

എന്തായാലും പരിപാടി അവസാനിക്കുമ്പോഴേക്കും ഏറ്റവും മികച്ച അഹങ്കാരിയെ പ്രേക്ഷകര്*ക്ക് കണ്ടെത്താനായി എന്ന് തന്നെ പറയാം!


Keywords:Maya Sreekumar, Serial actor,Sreenivasan, Prithviraj, Sreekandan Nair, Cricket player , Sreesanth,Ranjini Haridas, Hijcaked Chat Show,Mazhavil Manorama