ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും തരംഗമാകാന്* എത്തുകയാണ്. സൂപ്പര്* സ്റ്റാര്* സന്തോഷ് പണ്ഡിറ്റ് ആണ് പുതിയ ചിത്രം. അതിന് ശേഷം മിനിമോളുടെ അച്ഛന്*. ഈ രണ്ട് സിനിമകളുടെ തിരക്കിലാണ് പണ്ഡിറ്റ്. ലക്ഷക്കണക്കിന് ആരാധകരെ തൃപ്തിപ്പെടുത്തി മലയാള സിനിമയിലെ ഈ സ്വയം പ്രഖ്യാപിത സൂപ്പര്*സ്റ്റാര്* തന്*റെ കര്*മ്മമേഖലയില്* മുന്നോട്ടുപോകുകയാണ്.

തനിക്ക് ഇന്ത്യയില്* മാത്രമല്ല, വിദേശത്തും ആരാധകര്* ഉണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നത്. വിദേശത്തെ മലയാളികള്* അല്ല കേട്ടോ. അമേരിക്കക്കാരും ഇംഗ്ലീഷുകാരുമൊക്കെയാണ് സന്തോഷിന്*റെ പുതിയ ആരാധകര്*.

എന്*റെ മ്യൂസിക്* ഈസ്* ദ നെയിം ഓഫ്* ലവ്* എന്ന ഗാനം ഞാന്* നെറ്റിലിട്ടു. പുതിയ അപ്*ലോഡഡ്* വീഡിയോ സേര്*ച്ചുചെയ്യുന്നതിനിടയില്* സായിപ്പുമാരുടെ കണ്ണില്* ഇതു പെട്ടു. കാര്യം അത്ര പിടികിട്ടിയില്ലെങ്കിലും സന്തോഷ്* പണ്ഡിറ്റിനെക്കുറിച്ചായി പിന്നീട് അവരുടെ സേര്*ച്ചിംഗ്*. അവരും എന്*റെ ആരാധകരായെന്നു ചുരുക്കം. കാനഡയിലും അമേരിക്കയിലുമൊക്കെ എനിക്ക്* ആരാധകരുണ്ട് - മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പറയുന്നത്.

എനിക്ക് അഭിനയം കൊണ്ടു മാത്രമല്ല ആരാധകരെ കിട്ടുന്നത്*. സംവിധാനം, സംഗീതം, ലിറിക്*സ് എന്നിങ്ങനെ ഓരോ കാറ്റഗറിയിലും എനിക്കു പ്രത്യേകം പ്രത്യേകം ആരാധകരുണ്ട്*. പഞ്ച്* ഡയലോഗ്* ഉള്ളതിനാല്* സ്*ക്രിപ്*റ്റ് റൈറ്റര്* എന്നനിലയിലും എനിക്കു ഫാന്*സുണ്ട്*. കുട്ടികളും ഇന്*റര്*നെറ്റ്* ആരാധകരുമുണ്ട്*. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്* പോലും ആരാധകര്* എന്നെ വിളിക്കും. ലോകത്ത്* എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇത്? - സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

രാത്രി ശിവരാത്രി എന്ന പാട്ടിലെ എന്*റെ മൂണ്*വാക്ക്* ഏതോ ഒരു വിരുതന്* ആരാധകന്* നെറ്റിലിട്ടു. ഒരു ടൈറ്റിലും കൊടുത്തു. 'അല്ലു അര്*ജുന്* ഔട്ട്* സന്തോഷ്* ഇന്*.' ഈ സമയത്താണ്* അല്ലുവിന്*റെ ആര്യയും ബദരീനാഥും കേരളത്തില്* പരാജയപ്പെടുന്നത്*. കൃഷ്*ണനും രാധയും അപ്പോള്* കേരളത്തില്* ഓടുന്നുമുണ്ട്*. അത്* അല്ലു ഔട്ട്* സന്തോഷ്* ഇന്* എന്ന നെറ്റിലെ വാര്*ത്ത ശരിവച്ചു - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.