രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിയ്ക്കുകയാണെന്ന് പീപ്പിള്*സ് സൂപ്പര്*സ്റ്റാര്* സന്തോഷ് പണ്ഡിറ്റ്. എന്നെ ഉപദ്രവിക്കാത്ത, എന്നെ എന്റെ വഴിക്കുവിടുന്ന ഒരു പെണ്ണ്, അതാണ് തനിയ്ക്ക് വേണ്ടതെന്നും പണ്ഡിറ്റ് പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് തന്*െ മനസ്സ് തുറന്നത്.

ഭാര്യയ്ക്കു എന്നോട് അഭിപ്രായം പറയാം. പക്ഷേ തീരുമാനിയ്ക്കരുത്. ചുരുക്കിപ്പറഞ്ഞാല്* ഭാര്യയുടെ അടിമയാകാന്* എന്നെ കിട്ടില്ല. നല്ല കുട്ടികള്* ഇതു വായിക്കുന്നുണ്ടെങ്കില്* അവര്*ക്കു വിവാഹാലോചനയുമായി വരാവുന്നതാണ്.

ആദ്യവിവാഹം തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ചും അഭിമുഖത്തില്* സന്തോഷ് വിശദീകരിയ്ക്കുന്നുണ്ട്. ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഭാര്യ സുജ. ഏകമകന്* നവജ്യോത് പണ്ഡിറ്റ്. നാലാംക്ലാസില്* പഠിക്കുന്നു. ഒരുവര്*ഷത്തോളം ഞങ്ങള്* ഒരുമിച്ചുജീവിച്ചശേഷമാണ് ബന്ധം വേര്*പ്പെടുത്തിയത്.

ഒത്തുപോകാന്* കഴിയില്ലെന്ന് ബോധ്യമായപ്പോള്* പരസ്പര ധാരണയോടെ ഞങ്ങള്* വേര്*പിരിയുകായയിരുന്നു.
പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്* എന്റെ കോംപ്ലക്*സാവാം കാരണം. ആളുകള്*ക്ക് ഇതേക്കുറിച്ച് എന്തുകഥകളും പറഞ്ഞുപരത്താം. പക്ഷേ ഒന്നുണ്ട് ഞങ്ങള്* സമാധാനപരമായി ജീവിച്ചു, സമാധാനപരമായി വേര്*പിരിഞ്ഞു. ഭാര്യയുമായി ഇനിയൊരു ഒത്തുതീര്*പ്പിന് സാധ്യതയില്ലെന്നും സന്തോഷ് അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.