വ്യക്തിത്വമുള്ള നായികാ കഥാപാത്രത്താല്* അടുത്തിടെ ശ്രദ്ധേയമായ ചിത്രമായിരുന്നു ‘ബ്യൂട്ടിഫുള്*’. തൂവാനത്തുമ്പികളിലെ ക്ലാരയെ അനുസ്മരിപ്പിക്കുന്ന ഇന്**ഡ്രൊഡക്ഷനിലൂടെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സംവിധായകനായ വി കെ പ്രകാശ് പുതുമ സൃഷ്ടിച്ചു.

ബ്യൂട്ടിഫുള്* ടീം വീണ്ടും ഒത്തുചേരുകയാണ്. അനൂപ് മേനോന്*റെ തിരക്കഥയില്* വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്*റെ പേര് ‘ട്രിവാന്*ഡ്രം ലോഡ്ജ്’. കൊച്ചിയിലെ ട്രിവാന്*ഡ്രം ലോഡ്ജ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

അനൂപ് മേനോനും ജയസൂര്യയും നായകന്**മാരാകും. പത്മപ്രിയയാണ് ഈ ചിത്രത്തിലെ നായിക. നായികാപ്രാധാന്യമുള്ള ഒരു കഥയാണിതെന്ന് അണിയറ പ്രവര്*ത്തകര്* പറയുന്നു.

ഏപ്രില്* മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ട്രിവാന്*ഡ്രം ലോഡ്ജ് ടൈം ആഡ്സ് ആണ് നിര്*മ്മിക്കുന്നത്.

സീനിയേഴ്സ്, സ്നേഹവീട്, നായിക, ഇവന്* മേഘരൂപന്* തുടങ്ങിയ സിനിമകളിലൂടെ സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സജീവമായ പത്*മപ്രിയയ്ക്ക് ട്രിവാന്*ഡ്രം ലോഡ്ജിലെ കഥാപാത്രവും മുതല്*ക്കൂട്ടാകും. ചിത്രീകരണം പുരോഗമിക്കുന്ന കോബ്ര, നമ്പര്* 66 മധുരൈ ബസ്, ഒഴിമുറി തുടങ്ങിയ സിനിമകളിലും പത്മപ്രിയയാണ് നായിക.


Keywords:Number 66 Madhurai Bus, Ozhimuri, Seniers, snehaveedu, Nayika, Ivan,Anoop Menon, Jayasurya, Beautiful,malayalam film news,Padmapriya in Trivandrum Lodge