ചിക്കന്*പോക്*സ്* പിടിപെട്ടാല്*



ചൂടുകാലമാണ്*. പലതരം രോഗങ്ങള്* നമ്മെ കീഴ്*പ്പെടുത്തുന്ന സമയം. അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനം വളരെ വേഗം നമ്മുടെ ശരീരത്തിനെ ബാധിക്കും. ചിക്കന്*പോക്*സ്* ആണ്* ഈ കാലത്ത്* കൂടുതലും കണ്ടുവരുന്ന അസുഖം. കുട്ടികള്*ക്കു മുതല്* മുതിര്*ന്നവര്*ക്കു വരെ പിടിപെടുന്ന ഈ അസുഖം ഒരിക്കല്* വന്നവര്*ക്ക്* പിന്നീട്* വരാറില്ല. ഒരിക്കല്* ചിക്കന്*പോക്*സ്* പിടിപെട്ടാല്* ജീവിതകാലം മുഴുവന്* പ്രതിരോധശേഷി കിട്ടും.
12 വയസ്സിനു താളെയുള്ള കുട്ടികള്*ക്ക്* ചിക്കന്* പോക്*സ്* പിടിപെട്ടാല്* പൊതുവെ ആന്റിവൈറല്* മരുന്നുകള്* നിര്*ദ്ദേശിക്കാറില്ല. ചര്*മരോഗം, ശ്വാസകോശരോഗം എന്നിവ ഉള്ളവരില്*, സ്*റ്റിറോയ്*ഡ്* മരുന്നുകള്*, ആസ്*പിരിന്* എന്നിവ ഉപയോഗിക്കുന്നവരില്* പ്രതിരോധ ശേഷി കുറഞ്ഞവരില്* ചിക്കന്*പോക്*സ്* ചിലപ്പോള്* മറ്റു രോഗങ്ങള്* ഉണ്ടാക്കാം.ന്യുമോണിയ, മെനഞ്ചൈറ്റിസ്*,എന്*സെഫലറ്റിസ്* തുടങ്ങിയവ പിടിപെടാം. എന്നാല്*, രോഗം തുടങ്ങി 24 മണിക്കൂറിനുള്ളില്* മരുന്നു നല്*കിയാല്* രോഗതീവ്രതയും ദൈര്*ഘ്യവും കുറയും
രോഗം ചിലകാര്യങ്ങളില്* ശ്രദ്ധ നല്*കുന്നത്* രോഗത്തിന്റെ തീവ്രത കുറയ്*ക്കാന്* നല്ലതാണ്*. രോഗം വന്നാല്* ചര്*മ്മം ശുചിയായി സൂക്ഷിക്കണം. ചെറുചൂടുവെള്ളത്തില്* കുളിക്കുക. ചര്*മ്മത്തിലെ കുമിളകള്* പൊട്ടാതെ സൂക്ഷിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. ചൊറിച്ചില്* അസഹ്യമായാല്* ആന്റിഹിസ്*റ്റമിന്*, ആന്റിബയോട്ടിക്* എന്നിവ ഡോക്ടറുടെ നിര്*ദ്ദേശപ്രകാരം ഉപയോഗിക്കുക.
ശരീരത്തില്* കുമിളകള്* പ്രത്യക്ഷപ്പെടുന്നതിന്* രണ്ടുദിവസം മുമ്പും കുമിളകള്* ഉണ്ടായി ഏഴുദിവസത്തിനു ശേഷവുമാണ്* രോഗം മറ്റുള്ളവരിലേക്ക്* പകരുക. ഈ ദിവസങ്ങളില്* രോഗി മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക.അടുത്തിരിക്കുക, ഹസ്*തദാനം, സോപ്പ്*,തോര്*ത്ത്*,എന്നിവ പങ്കിടുക തുടങ്ങിയവ ഒഴിവാക്കുക. ആഹാരം കഴിക്കുന്നതില്* പ്രത്യേക നിയന്ത്രണം ഇല്ല.ദഹിക്കാന്* എളുപ്പമുള്ള ആഹാരം കഴിക്കാം. ദിവസവും എട്ടുക്ലാസില്* കുറയാതെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.


Chickenpox (or chicken pox) is a highly contagious illness caused by primary infection with varicella zoster virus (VZV). It usually starts with vesicular skin rash . It's most common in kids under age 12, but anyone can get chickenpox. The good news is that a vaccine can prevent most cases.Chickenpox vaccine is the best way to prevent chickenpox