ഐ പി എല്ലില്* മുംബൈ ഇന്ത്യന്**സിനെതിരെ സൌരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്സിന് തകര്*പ്പന്* ജയം. 29 റണ്*സിനാണ് പൂനെ മുംബൈയെ പരാജയപ്പെടുത്തിയത്. പൂനെ ഉയര്*ത്തിയ 130 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന മുംബൈക്ക് നിശ്ചിത ഓവറില്* 100 റണ്*സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത പൂനെയുടെ തുടക്കം തകര്*ച്ചയോടെയായിരുന്നു. ഓപ്പണറായ മനിഷ് പാണ്ഡെയെ റണ്*സൊന്നും എടുക്കാന്* അനുവദിക്കാതെ മലിംഗ പുറത്താക്കി. പൂനെയുടെ നായകന്* ഗാംഗിലിയെ മൂന്ന് റണ്*സിന് ഹര്*ഭജനും പുറത്താക്കി. പിന്നീട് വന്ന പാര്*നെല്* 11 റണ്*സെടുത്തു. ഉത്തപ്പയും സ്മിത്തുമാണ് പൂനെ നിരയില്* തിളങ്ങിയത്. ഉത്തര 36 റണ്*സ് ആണ് എടുത്തത്. സ്മിത്ത് 39 റണ്*സുമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ ഓപ്പണര്* ലെവിയും റണ്*സ് ഒന്നും എടുക്കാതെ മടങ്ങി. റായുഡിന് ഒരു റണ്*സ് മാത്രമാണ് എടുക്കാനായത്. മൂന്നാമതായെത്തിയ രോഹിത് ശര്*മ്മയ്ക്കും ഒരു റണ്*സ് എടുക്കാനേ ആയുള്ളൂ. പിന്നീട് വന്ന ഫ്രാങ്ക്ലിനും ദിനേശ് കാര്*ത്തിക്കും ടീമിനെ വിജയത്തിലെത്തികാന്* പോരാടിയെങ്കിലും ഫലം കണ്ടില്ല. ഇരുവരും 32 റണ്*സ് വീതമാണെടുത്തത്. ഹര്*ഭജന്* 16 റണ്*സ് എടുത്തു.

പൂനെ വാരിയേഴ്സിന് വേണ്ടി അശോക് ദിന്*ഡ നാല് വിക്കറ്റുകളെടുത്തു.


Keywords:Sourav Ganguly,Rohit Sharma,IPL,cricket news, sports news,Pune Warriors , Mumbai Indians ,29 runs