കേരളമാകെ മായാമോഹിനി തരംഗം. ചിത്രം ബോക്സോഫീസില്* കളക്ഷന്* റെക്കോര്*ഡുകള്* ഭേദിക്കുകയാണ്. ദിലീപ് പെണ്**വേഷത്തില്* അഭിനയിക്കുന്ന മായാമോഹിനി ജനപ്രിയനായകന്*റെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് ഇനിഷ്യല്* കളക്ഷന്* നല്*കുന്ന സൂചന.

ജോസ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ പുതുമയൊന്നും സമ്മാനിക്കുന്നില്ല. ദിലീപിന്*റെ പെണ്**വേഷവും ബിജുമേനോന്*റെയും ബാബുരാജിന്*റെയും കോമഡി പ്രകടനങ്ങളുമാണ് മായാമോഹിനിയുടെ ഹൈലൈറ്റ്. ആദ്യപകുതി തിയേറ്ററില്* പൊട്ടിച്ചിരി പടര്*ത്തുന്നു എങ്കില്* രണ്ടാം പകുതി തികച്ചും സീരിയസായാണ് മുന്നേറുന്നത്. അപ്രതീക്ഷിതമായെത്തുന്ന ട്വിസ്റ്റുകള്* ത്രില്ലടിപ്പിക്കുന്നതാണ്.

ഈ വെക്കേഷന് കുട്ടികളും കുടുംബങ്ങളും മായാമോഹിനി ഏറ്റെടുക്കുകയാണെന്നാണ് റിപ്പോര്*ട്ടുകള്*. തിയേറ്ററുകളില്* തകര്*പ്പന്* പെര്*ഫോമന്*സ് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഓര്*ഡിനറിയെയും പിന്തള്ളി മായാമോഹിനി കുതിക്കുമെന്നാണ് പ്രവചനങ്ങള്*.

70 സെന്*ററുകളില്* റിലീസ് ചെയ്ത മായാമോഹിനി ആദ്യ ദിനം കഴിഞ്ഞപ്പോള്* കൂടുതല്* കേന്ദ്രങ്ങളിലെത്തി. ആദ്യദിവസത്തെ കളക്ഷന്* 90 ലക്ഷം രൂപയാണ്.

“വളരെ സിമ്പിളായ ഒരു കഥ പറയാനാണ് ഞങ്ങള്* ശ്രമിച്ചത്. ജനപ്രിയനായകന്* പ്രണയിക്കുന്നതും കോമഡി കാണിക്കുന്നതും ഡാന്*സ് ചെയ്യുന്നതും ശത്രുക്കള്*ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതുമെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്*ക്കായി ഒരുക്കിയിട്ടുണ്ട്” - സംവിധായകന്* ജോസ് തോമസ് പറഞ്ഞു.

കളര്* ഫാക്ടറിയുടെ ബാനറില്* മധു വാര്യരും പി സുകുമാറും ചേര്*ന്നാണ് മായാമോഹിനി നിര്*മ്മിച്ചിരിക്കുന്നത്.



Keywords:Dileep, Jose Thomas,Colour factory, Madhu Warrier, Baburaj, Biju Menon,Mayamohini',Megahit