Results 1 to 1 of 1

Thread: “അഞ്ചുതെങ്ങ്” മനോഹരമായ കാഴ്ചകള്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default “അഞ്ചുതെങ്ങ്” മനോഹരമായ കാഴ്ചകള്*


    “അഞ്ചുതെങ്ങ്”! ബ്രിട്ടീഷുകാര്*ക്കെതിരെ നൂറ്റാണ്ടുകള്* നീണ്ടും നിന്ന കലാപങ്ങള്*ക്ക് നാന്ദി കുറിച്ചയിടം. ഭാരതത്തില്* ബ്രിട്ടീഷുകാര്*ക്കെതിരെ ആദ്യം കലാപം നടന്നത് അഞ്ചുതെങ്ങ് എന്ന് മത്സ്യത്തൊഴിലാളികള്* തിങ്ങിപാര്*ക്കുന്ന ഈ പ്രദേശത്താണെങ്കില്* ആ കലാപം അറിയപ്പെടുന്നത് ആറ്റിങ്ങല്* വിപ്ലവമെന്നാണ്. ആറ്റിങ്ങള്* റാണിയുടെ നേരിട്ടുള്ള ഭരണത്തില്* കീഴിലുള്ള അഞ്ചുതെങ്ങിന് പറയാന്* കഥകള്* ഒരുപാടുണ്ടാകും. ദൈന്യതയുടെയും കഷ്*ടപ്പാടിന്റെയും വിനോദത്തിന്റെയും എന്ന് മാത്രമല്ല ചോരപ്പാടുകളുടെ കഥയും ഇവിടുത്തെ മണ്ണില്* അലിഞ്ഞ് ചേര്*ന്നിരിക്കുന്നു.

    അഞ്ചുതെങ്ങ് കോട്ട ലക്ഷ്യമാക്കി നടക്കുമ്പോള്* നിരത്തിവച്ചിക്കുന്ന ഓല കൂടാങ്ങള്*ക്കിടയിലൂടെ ആര്*ത്തലയ്ക്കുന്ന സാഗരനീലിമ വെളിവാകുന്നുണ്ടായിരുന്നു. അരയന്മാര്* വിനോദത്തിനായി ഒരുക്കിയ മൈതാനത്തില്* കൊച്ചു കുട്ടികള്* ക്രിക്കറ്റ് പന്തുകൊണ്ട് ഫുട്ബാള്* കളിക്കുന്ന രംഗം നിമിഷ നേരം നോക്കി നിന്നു. അഞ്ചുതെങ്ങിന് എങ്ങനെയാണ് ഈ പേര്* ലഭിച്ചത് എന്ന ചോദ്യത്തിന് തിരുവന്തോരം ഭാഷയില്* തന്നെ മറുപടി കിട്ടി. അഞ്ചുതെങ്ങിന്റെ ആദ്യ പേര് അഞ്ചിങ്ങല്* എന്നായിരുന്നു. ക്ഷേത്രം അല്ലെങ്കില്* പരിശുദ്ധ ഭവനം എന്നൊക്കെയാണ് ഈ തമിഴ് പദത്തിന് അര്*ത്ഥം. ഇന്ത്യന്* ഭാഷ വഴങ്ങാത്ത ബ്രിട്ടിഷുകാര്* അത് അഞ്ചെങോ ആക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അഞ്ചെങ്കോ എന്ന് തന്നെയാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അഞ്ച് ചുമടുതാങ്ങികള്* നിന്നിരുന്ന സ്ഥലമായത് കൊണ്ടാണ് അഞ്ചുതെങ്ങ് എന്ന പേര്* വന്നത് എന്നാണ് മറ്റൊരു വാദം. എന്നാല്* ഇവിടുത്തെ പഴമകാര്*ക്ക് പറയാന്* മറ്റൊരു കഥ കൂടിയുണ്ട്. അഞ്ചുതെങ്ങ് എന്ന സ്ഥലത്ത് അഞ്ച് ശിഖരങ്ങളുള്ള തെങ്ങ് ഉണ്ടായിരുന്നതായും അതിനാലാണ് ഇത് അഞ്ചുതെങ്ങ് ആയതെന്നുമാണ് അവരുടെ വാദം..

    പേരിന് പുറകെയുള്ള കഥകള്* കേട്ട് മുന്നോട്ട് നീങ്ങുമ്പോള്* അകലെയായി ബ്രിട്ടീഷുകാരുടെ കുളമ്പടികള്* കേട്ട കോട്ട മതിലിന്റെ കുറച്ച് ഭാഗം കാണാമായിരുന്നു. അതിനെതിര്*വശത്തായി അവര്* തന്നെ നിര്*മ്മിച്ച ലൈറ്റ് ഹൌസ് തല ഉയര്*ത്തി നില്*ക്കുന്നുണ്ടായിരുന്നു.അങ്ങനെ വളഞ്ഞ് പുളഞ്ഞ് കുത്തനെ കിടക്കുന്ന ലൈറ്റ് ഹൌസ് കൂടാരത്തിലേക്ക് ഞങ്ങള്* കയറി. “നീലയും വെള്ളയും നിറത്തില്* ചാലിച്ച് അഞ്ചുതെങ്ങ് കടപ്പുറത്തെ കഷ്*ടതകള്*ക്ക് സാക്ഷിയായ ഒരു ഒറ്റകണ്ണന്*.” ആ ഒറ്റ കണ്ണന്റെ നെറുകയില്* എത്തിയപ്പോള്* കണ്ട കാഴ്ച വാക്കുകളില്* വിവരിച്ചാല്* അല്പത്വം ആയി പോകും. വലത് പാപനാശവും ഇടത് നദീ-സാഗര സംഗമവും പിറകിലായി കായലും മുന്നിലായി അറബിക്കടലും അങ്ങനെ അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ മനോഹാരിതയെ എന്റെ കണ്ണുകളില്* ചാലിച്ചെടുക്കുമ്പോള്* അങ്ങ് അറബികടലിലെ ചക്രവാളങ്ങള്* എന്നോട് ഒരു കഥ പറയുന്നതായി തോന്നി. കോട്ട മതിലിനുള്ളിലേക്ക് കടന്നു. കോട്ടയെന്ന് പറയാന്* ഇപ്പോള്* അവിടെ ഒന്നുമില്ലെന്ന് തന്നെ പറയാം. കരിങ്കല്ലു കൊണ്ട് നിര്*മ്മിച്ച് വൃത്താകൃതിയിലുള്ള ഒരു കൂടാരം പക്ഷെ മേല്*ക്കൂരയില്ല. കടലിനഭിമുഖമായി നാലഞ്ച് കൂറ്റന്* തൂണുകള്*. തൂണുകളില്* പലതും കാലം കൊണ്ട് ക്ഷയിച്ചവ. കോട്ടയുടെ മുകളിലേക്ക് കയറാന്* കരിങ്കല്ല് കൊണ്ട് തന്നെ ഉണ്ടാക്കിയിരിക്കുന്ന കോവണികളും ഉണ്ട്. അതിലൂടെ കയറി കോട്ടയുടെ മുന്**വശത്ത് വന്നാല്*. അറബി കടലിനെ ആകാശത്ത് നിന്ന് വീക്ഷിക്കുന്ന പ്രതീതി. ഇവിടെ നിന്നായിരിക്കാം കോട്ടും സൂട്ടുമണിഞ്ഞ വെള്ളക്കാര്* തങ്ങളുടെ ബോട്ടുകളെ നിരീക്ഷിച്ചിരുന്നത്, മദ്യവും മാദകത്വവും സേവിച്ചത്.

    അവിടെ നിന്നും താഴെയിറങ്ങി കോട്ടയുടെ തെക്കേ മൂലയിലേക്ക് നടന്നു. അവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരന്* ഉണ്ട്. അദ്ദേഹത്തിന്റെ മുറിയാണവിടെ. മുറിയുടെ മുന്**വശം വലിയ ഗുഹാദ്വാരം പോലെ കമാനാകൃതിയില്* നിര്*മ്മിച്ചിരിക്കുന്നു. അല്ല, അത് അയാളുടെ മുറിയല്ല, അതൊരു ഗുഹ തന്നെയാണ് ഗുഹയ്ക്ക് ഏകദേശം അഞ്ച് മീറ്റര്* ഉള്ളില്* വച്ച് ചുടുക്കല്ല് കൊണ്ട് അടച്ചിരിക്കുന്നു. പണ്ട് ഒരു പശുവും ആ പശുവിനെ തേടി ഒരു നാട്ടുകാരനും ഈ ഗുഹയിലേക്ക് പോയത്രേ. പിന്നെ അവരെ ആരും കണ്ടിട്ടില്ല. ഈ ഗുഹയ്ക്ക് ഒരു മറുപുറമുണ്ടെന്നും അത് മുപ്പത്തിയഞ്ച് കിലോമീറ്റര്* അപ്പുറത്ത് കൊല്ലത്താണെന്നും നിന്നും അറിയാന്* കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലായത് കൊണ്ട് ഇങ്ങനെ വിദേശത്തായിരുന്നെങ്കില്* ലോകത്തിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്* ഒന്നായി മാറിയേനേ ഈ ഗുഹ. അതിന് മിനകെടാന്* ആര്*ക്കാ സമയം. ഒരു ബീച്ച്, ഹൌസ് ബോട്ടിംഗ് ഇങ്ങനെ വെള്ളവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്* ടൂറിസ്റ്റ് കല്**പ്പനകള്*.

    Attingal more pictures

    Keywords:attingal,anjuthengu,light house, tourist news,beach, house boat, cave,british

    Last edited by sherlyk; 04-10-2012 at 07:00 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •