ഐപി*എല്* അഞ്ചാം സീസണിലെ ആദ്യപാദ മത്സരത്തില്* സ്വന്തം ഗ്രൌണ്ടില്* ഡല്*ഹി ഡെയര്*ഡെവിള്*സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ് കഴിഞ്ഞ തവണ പോലെ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഒരു ഘട്ടത്തില്* തകരുമെന്ന് തോന്നിയ ബാംഗ്ലൂരിനെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കന്* താരം എ.ബി. ഡിവില്ലിയേഴ്*സാണ്* കരക്കെത്തിച്ചത്. ഡിവില്ലേഴ്*സ് പുറത്താകാതെ 64 റണ്സ് നേടി. 20 റണ്സിനായിരുന്നു ബാംഗൂരിന്*റെ വിജയം.

ബൌളിംഗ് സമയത്ത് ബാംഗ്ലൂരിന്* തുണയായത് മൂന്നുവിക്കറ്റുകള്* പിഴുത മുത്തയ്യ മുരളീധരന്*റെ പ്രകടനമാണ്*. നമന്* ഓജയാണ്* (33 റണ്സ്) ഡല്*ഹിയുടെ ടോപ് സ്*കോറര്*. ടോസ് നേടിയ ഡല്*ഹി ക്യാപ്റ്റന്* വീരേന്ദര്* സെവാഗ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 42 പന്തുകളില്* ആറ് ബൗണ്ടറികളുടെയും രണ്ട് സിക്*സറുകളുടെയും പിന്തുണയോടെയാണ് 64 റണ്*സെടുത്ത ഡിവില്ലേഴ്സ് തന്നെയാണ്* മാന്* ഓഫ് ദി മാച്ച്.



Keywords:Captain Sewag, IPL,Royal challangers, Dare Devils,cricket news, sports news,De Villiers, Murali Overcome Delhi