ഐ പി എല്ലില്* രാഹുല്* ദ്രാവിഡിന്റെ രാജസ്ഥാന്* റോയല്**സിനെതിരെ ഹര്*ഭജന്* സിംഗിന്റെ മുംബൈ ഇന്ത്യന്**സിന് തകര്*പ്പന്* ജയം. രാജസ്ഥാന്* റോയല്**സിനെ 27 റണ്*സിനാണ് മുംബൈ ഇന്ത്യന്**സ് പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്**സ് പോയന്റ് പട്ടികയില്* ഒന്നാമതെത്തി.

ടോസ് നേടിയ രാജസ്ഥാന്* റോയല്**സ് നായകന്* ദ്രാവിഡ് മുംബൈ ഇന്ത്യന്**സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈ ഇന്ത്യന്**സ് നിശ്ചിത ഓവറില്* 197 റണ്*സ് ആണ് എടുത്തത്. കീറോണ്* പൊള്ളാര്*ഡിന്റെയും (33 പന്തുകളില്* 64), അമ്പാട്ടി റായുഡുവിന്റെ (32 പന്തുകളില്* പുറത്താകാതെ 47), ഹര്*ഭജന്* സിംഗ് (ആറ് പന്തുകളില്* പുറത്താകാതെ 18), രോഹിത് ശര്*മ്മ (13 പന്തുകളില്* 21) എന്നിവരുടെ തകര്*പ്പന്* പ്രകടനത്തിന്റെ പിന്**ബലത്തിലാണ് മുംബൈ ഇന്ത്യന്**സ് മികച്ച സ്കോറിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്* റോയല്**സിന് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്* നഷ്ടമായിരുന്നു. എന്നാല്* ഒവൈസ് ഷായുടെ തകര്*പ്പന്* പ്രകടനം ഒരുഘട്ടത്തില്* രാജസ്ഥാന്* റോയല്**സിനെ വിജയത്തിലെത്തിക്കും എന്ന് കരുതി. 42 പന്തുകളില്* നിന്ന് 76 റണ്*സ് എടുത്ത് ഒവൈസ് പുറത്തായതോടെ മുംബൈ ഇന്ത്യന്**സ് മത്സരത്തിലേക്ക് തിരിച്ചെത്തി. അജിന്*ക്യ രഹാനെ (31 പന്തുകളില്* 40) രാജസ്ഥാന്* റോയല്**സിന് വേണ്ടി തിളങ്ങി. രാജസ്ഥാന്* റോയല്*സ് 19.4 ഓവറില്* 170 റണ്*സിന് പുറത്താകുകയായിരുന്നു.

മുംബൈ ഇന്ത്യന്**സിന് വേണ്ടി പൊള്ളാര്*ഡും മുനാഫ് പട്ടേലും നാല് വിക്കറ്റുകള്* വീതം സ്വന്തമാക്കി. മലിംഗ രണ്ട് വിക്കറ്റുകള്* സ്വന്തമാക്കി.


Harbhajan Singh More Pictures


Keywords:Rajastan Royals, Munaf Patel,Harbhajan Singh, Mumbai Indians,cricket news, sports news, Owais,Rahul dravid,Ambatty Raidu,Kieron Pollard , Rajasthan