രണ്ട് ഓവറില്* കളിയുടെ ഗതി മാറിയപ്പോള്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പര്* കിംഗ്സിന് തകര്*പ്പന്* ജയം. ഐ പി എല്* ചരിത്രത്തിലെതന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്* 205 റണ്*സ് ചേസ് ചെയ്ത ചെന്നൈ 208 റണ്*സ് അടിച്ചുകൂട്ടി വിജയം കണ്ടു. അവസാന പന്തിലായിരുന്നു വിജയം. അഞ്ചുവിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.

ആല്*ബി മോര്*ക്കലിന്*റെ ഗംഭീര പ്രകടനമാണ് അസാധ്യമെന്ന് തോന്നിച്ച വിജയം ചെന്നൈയുടെ കൈപ്പിടിയിലാക്കിയത്. പത്തൊമ്പതാം ഓവറിലാണ് കളി ഗതിമാറിയത്. രണ്ടോവറില്* ചെന്നൈക്ക് ജയിക്കാന്* 43 റണ്*സ്. അമിതമായ ആത്മവിശ്വാസം കാണിച്ച ബാംഗ്ലൂര്* വിരാട് കോഹ്*ലിയെയാണ് പന്ത് ഏല്*പ്പിച്ചത്. ക്രീസില്* സാക്ഷാല്* മോര്*ക്കല്*.

കോഹ്*ലി*യെറിഞ്ഞ ആ ഓവറില്* മോര്*ക്കല്* അടിച്ചുകൂട്ടിയത് 28 റണ്*സ്. ആദ്യ പന്തില്* പന്ത് മൌണ്ടറി കടന്നു. രണ്ടാം പന്തില്* സിക്സര്*. മൂന്നാം പന്തില്* ഫോര്*. നാലാം പന്തില്* കൂറ്റന്* സിക്സ്. അഞ്ചാം പത്തില്* രണ്ടു റണ്*സ്. ആറാം പന്തില്* വീണ്ടും സിക്സര്*.

പത്തൊമ്പതാം ഓവര്* അവസാനിച്ചപ്പോള്* ചെന്നൈയുടെ സ്കോര്* 191 റണ്*സ്. ജയിക്കാന്* അവസാന ഓവറില്* 15 റണ്*സ് ആവശ്യം. പന്തെറിയുന്നത് വിനയ്കുമാര്*.

അവസാന ഓവറില്* ആദ്യ പന്തില്* ബ്രാവോ ഒരു റണ്*സ് എടുത്തു. രണ്ടാം പന്തില്* മോര്*ക്കല്* ഔട്ടായി. അം*പയര്* നോബോള്* വിളിച്ച മൂന്നാം പന്ത് ബ്രാവോ ബൌണ്ടറി കടത്തി. അടുത്ത പന്തില്* സിക്സര്*. മൂന്നു പന്തുകളില്* മൂന്ന് റണ്*സ് എടുത്താല്* വിജയം നേടാനാകുമെന്ന അവസ്ഥ. നാലാം പന്തില്* റണ്*സൊന്നുമില്ല. അഞ്ചാം പന്തില്* ഒരു റണ്*സ്. അവസാന പന്ത് നേരിടുന്നത് ജഡേജ. പന്ത് ബൌണ്ടറികടത്തി ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. അപ്രതീക്ഷിതമായത്, അവിശ്വസനീയമായത് കണ്ടുനില്*ക്കുക എന്ന ഗതികേടിലായിരുന്നു ബാംഗ്ലൂര്* കളിക്കാര്*.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്*, ഗെയ്*ലിന്*റെയും(68) കോഹ്*ലിയുടേയും(57) അഗര്*വാളിന്*റെയും(45) മികവിലാണ് 205 റണ്*സ് അടിച്ചുകൂട്ടിയത്. ചെന്നൈ ഡൂപ്*ളിസിലൂടെയാണ് ഇതിന് മറുപടി പറഞ്ഞത്. 46 പന്തില്* നിന്ന് 71 റണ്*സാണ് ഡൂപ്*ളിസ്* നേടിയത്. ചെന്നൈ നായകന്* ധോണി 24 പന്തില്* 41 റണ്*സ് അടിച്ചു.

Ajit Agarkar more pictures


Keywords:Veerat Kohli,cricket news, malayalam cricket news, sports news, IPL,Royal Challangers,Chennai Super Kings, Dhonni,Chennai win thriller off the last ball