ഐ പി എല്ലില്* ഇന്ന് സൌരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്സും ധോണിയുടെ ചെന്നൈ സൂപ്പര്* കിംഗ്സും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്* ബാംഗ്ലൂരിനെതിരെ ജയിച്ചതിന്റെ ആത്മവിശ്വാസവുമായി ചെന്നൈ എത്തുമ്പോള്* പഞ്ചാബ് കിംഗ്*സ് ഇലവനെതിരെയുള്ള പരാജയം മറന്ന് വീണ്ടും വിജയപാതയില്* എത്തുക ലക്*ഷ്യമിട്ടാണ് പൂനെ ഇറങ്ങുന്നത്.

ധോണി, സുരേഷ് റെയ്*ന, രവീന്ദ്ര ജഡേജ ബ്രാവോ തുടങ്ങിയവരാണ് ചെന്നൈയുടെ ശ്രദ്ധേയമായ താരങ്ങള്*. ഗാംഗുലി നേതൃപാടവത്തിന്റെ മികവിലാണ് പൂനെ ഐ പി എല്ലില്* മുന്നേറുന്നത്. ഗാംഗുലി, റൈഡര്*, പാണ്ഡെ, ഉത്തപ്പ എന്നിരാണ് പൂനെ നിരയിലെ പ്രധാനതാരങ്ങള്*.

മുംബൈയോട് പരാജയപ്പെട്ടതിന് ശേഷം ചെന്നൈ ഡെക്കാന്* ചാര്*ജേഴ്സിനെ കീഴടക്കിയിരുന്നു. എന്നാല്* മൂന്നാം മത്സരത്തില്* ഡല്*ഹിയോട് പരാജയപ്പെട്ടു. നാലാമത്തെ മത്സരത്തിലായിരുന്നു ചെന്നൈ ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിന് പരാജയപ്പെടുത്തിയത്. ഈ സീസണില്* മൂന്ന് മത്സരങ്ങളില്* രണ്ട് എണ്ണത്തിലും പൂനെ ജയിച്ചു.


Sourav Ganguly: More stills

Keywords:Suresh Raina, Ravindra Jadeja, Chennai Deccan Chargers, Pande, Utappa, Royal Challangers,cricket news, sports news,Ganguly against Dhoni