കോബ്രയെക്കുറിച്ചുള്ള പ്രതീക്ഷകള്*ക്ക് തിരിച്ചടി. സിനിമ രസിപ്പിക്കുന്നില്ല. അതേസമയം, മമ്മൂട്ടിയും ലാലും തങ്ങളുടെ കഥാപാത്രങ്ങള്* ഭംഗിയാക്കി. സലിംകുമാറിന്*റെ തമാശകള്* കൊള്ളാം. എന്നാല്* തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ കല്ലുകടിയാകുന്നു.

മമ്മൂട്ടി - ലാല്* കോമ്പിനേഷന്* തന്നെയാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. ഇരുവരും ഫ്രഷ് ആയ ചില മുഹൂര്*ത്തങ്ങള്* സമ്മാനിക്കുന്നുണ്ട്. എന്നാല്* നിലവാരമില്ലാത്തതും കേട്ടുപഴകിയതുമായ തമാശകള്* സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നു.

ബാബു ആന്*റണിയുടെ വില്ലന്* വേഷം ഏറ്റില്ല. എന്നാല്* ക്ലൈമാക്സിലെ ഫൈറ്റ് ഗംഭീരമായി. മണിയന്**പിള്ള രാജുവും ലാലുമൊക്കെ ഇടയ്ക്കിടെ അമിതാഭിനയം കാഴ്ചവയ്ക്കുന്നു, അതിനൊക്കെ പ്രേക്ഷകര്* കൂവുന്നുമുണ്ട്. പ്രവചിക്കാവുന്ന കഥാഗതി കോബ്രയ്ക്ക് ന്യൂനതയായി.

നായികമാരില്* കനിഹ നന്നായപ്പോള്* പത്മപ്രിയയുടെ കഥാപാത്രം ബോറടിപ്പിച്ചു. ആദ്യപകുതിയില്* കുഴപ്പമില്ലാതെ പോയെങ്കിലും രണ്ടാം പകുതിയിലെത്തിയപ്പോള്* സംവിധായകന്* സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ബുദ്ധിമുട്ടി.




ശുദ്ധസുന്ദരമായ കഥകള്* പറഞ്ഞ് മറ്റുനാടുകളിലെ സിനിമാക്കാരെ പോലും അമ്പരപ്പിച്ച പാരമ്പര്യമാണ് മലയാള സിനിമയ്ക്കുള്ളത്. പത്മരാജന്* മുന്നില്* നിന്നു നയിച്ച സിനിമാ ലെഗസി. എന്നാല്* കോബ്ര പോലെയുള്ള സിനിമകള്* കഥയില്ലായ്മയുടെ വിഷമാവസ്ഥ ശരിക്കും അനുഭവിപ്പിക്കുന്നു.

തൊമ്മനും മക്കളും, തെങ്കാശിപ്പട്ടണം ഒക്കെ കണ്ടിട്ടുള്ള പ്രേക്ഷകര്*ക്ക് അതില്* നിന്ന് വേറിട്ടതോ അതിലും മികച്ചതോ ആയ ഒന്നും നല്*കാന്* കോബ്രയ്ക്ക് കഴിയുന്നില്ല. ജനിച്ചയുടന്* അനാഥരായി മാറിയവരാണ് കോബ്ര(കോ ബ്രദേഴ്സ്) - രാജയും കരിയും. ഇവര്* ഇരട്ടക്കുട്ടികളാണ്. കോലാലം*പൂരിലെ ആശുപത്രിയില്* ഇവര്* ജനിച്ചയുടെ ഒരു തീവ്രവാദി ആക്രമണത്തില്* മാതാപിതാക്കള്* കൊല്ലപ്പെടുന്നു. ബഹളത്തിനിടയ്ക്ക് ഇവരില്* ഒരു കുട്ടി മാറിപ്പോയതാണത്രെ.

എന്തായാലും ഗുണ്ടായിസവും തമ്മില്* തല്ലുമൊക്കെയായി അവര്* വളര്*ന്നു. ‘കോ’ എന്ന് തുടങ്ങുന്ന പേരുള്ള സ്ഥലങ്ങളില്* മാത്രം ഇവര്* താമസിക്കാന്* ഇഷ്ടപ്പെടുന്നു. ഇരട്ട സഹോദരിമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ശപഥം ചെയ്യുന്നു. കല്യാണമൊന്നും ശരിയാകാതെ നില്*ക്കുന്ന അവര്*ക്ക് പെട്ടെന്നൊരു വിവാഹം റെഡിയാകുന്നു. കല്യാണത്തിന്*റെയന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്* മൂലം അവര്* നാടുവിട്ടു. നേരെയെത്തുന്നത് കോയമ്പത്തൂരിലാണ്. അവിടെ....

...അവിടെ ജോണ്* സാമുവലിന്*റെ *(ലാലു അലക്സ്) വീട്ടില്* താമസിക്കാനെത്തുന്നതോടെ ഇവരുടെ ജീവിതം മാറുന്നു. ജോണ്* സാമുവല്* പഴയ പണക്കാരന്*. ആശുപത്രിയുടമ. ഇപ്പോള്* പൊട്ടി പാളീസായി നില്*ക്കുന്നു. അയാളുടെ ആശുപത്രി ബാബു ആന്*റണി ഏറ്റെടുത്ത് നടത്തുന്നു. അതിന്*റെ മറവില്* ചില ഇല്ലീഗല്* സംഭവങ്ങള്* നടത്തുന്നു. അവിടേയ്ക്കാണ് രാജയും കരിയും എത്തുന്നത്.

ജോണിന്*റെ ഇരട്ടകളായ പെണ്**മക്കളെ - പത്മപ്രിയയും കനിഹയും - വിവാഹം കഴിക്കാന്* രാജയും കരിയും തീരുമാനിക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം.

രണ്ടാം പകുതിയിലെ മിസ്റ്ററിയൊക്കെ പ്രേക്ഷകന് വിരസതയുണ്ടാക്കുന്നു. സിനിമ തീരുമ്പോള്* ‘മറ്റൊരു സാധാരണ സിനിമ കണ്ടു’ എന്ന മുഖഭാവത്തോടെ പ്രേക്ഷകര്* തിയേറ്റര്* വിട്ടിറങ്ങുന്നു.

Kobra Movie : More Stills

Keywords:Mammootty, Padmapriya, Kaniha, Lalu Alex, Lal,Kobra film news, malayalam film news,Cobra - Malayalam Movie Review