ഐ പി എല്ലില്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്* റോയല്**സിന് തകര്*പ്പന്* ജയം. ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിനെ 59 റണ്*സിനാണ് രാജസ്ഥാന്* റോയല്**സ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്* റോയല്**സ് നിശ്ചിത ഓവറില്* 195 റണ്*സ് ആണ് എടുത്തത്. രഹാനെയുടെ തകര്*പ്പന്* സെഞ്ച്വറിയുടെ പിന്**ബലത്തിലാണ് രാജ്സ്ഥാന്* മികച്ച സ്കോറിലെത്തിയത്. 60 പന്തുകളില്* നിന്ന് അഞ്ച് സിക്സറുകളും 12 ബൌണ്ടറികളും ഉള്*പ്പടെ 103 റണ്*സുമായി രഹാനെ പുറത്താകാതെ നിന്നു. ദ്രാവിഡ് 25 റണ്*സ് എടുത്തു. ഒവൈസ് ഷാ 26 പന്തുകളില്* നിന്ന് അഞ്ച് വീതം സിക്സറുകളും ബൌണ്ടറികളും ഉള്*പ്പടെ 60 റണ്*സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സ് 19.5 ഓവറില്* 136 റണ്*സിന് പുറത്തായി. അഗര്**വാള്* 34 റണ്*സ് എടുത്തു. കോഹ്*ലി 22 റണ്*സ് എടുത്തു.


Keywords:Rahane, Dravid, Agarwal, Kohli,cricket news, sports news,Rajasthan Royals , Banglore Royal Chalangers