Page 2 of 2 FirstFirst 12
Results 11 to 15 of 15

Thread: SPIRIT - Mohanlal & Ranjith Together Again: Discussion Thread

  1. #11
    Join Date
    Feb 2007
    Posts
    26,214

    Default


  2. #12
    Join Date
    Feb 2007
    Posts
    26,214

    Default


  3. #13
    Join Date
    Feb 2007
    Posts
    26,214

    Default മോഹന്*ലാല്* ചിത്രത്തിന് 31ദിവസം

    സമീപകാലത്തൊന്നും സംഭവിയ്ക്കാത്തൊരു അദ്ഭുതം മോളിവുഡില്* സംഭവിച്ചിരിയ്ക്കുന്നു. ഒരു മോഹന്*ലാല്* ചിത്രത്തിന്റെ ഷൂട്ടിങ് വെറും 31 ദിവസത്തിനുള്ളില്* പൂര്*ത്തിയായതാണ് ആ വലിയ അദ്ഭുതം.

    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്റെ കാര്യത്തില്* റിക്കാര്*ഡ് സൃഷ്ടിച്ചിരിയ്ക്കുകയാണെന്നാണ് വിലയിരുത്തലുകള്*. എന്നാല്* ഷൂട്ടിങ് അതിവേഗത്തില്* തീര്*ന്നത് മോളിവുഡിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വാര്*ത്തയല്ല.

    സാധാരണയായി അഞ്ച്-ആറ് കോടി രൂപയില്* തീരുന്ന ഒരു മോഹന്*ലാല്* ചിത്രത്തിന്റെ ബജറ്റ് പകുതി കണ്ട് കുറയ്ക്കാന്* ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. അനാവശ്യചെലവുകള്* ശാപമായി മാറിയ മലയാള സിനിമയ്ക്ക് ഇത് വലിയ ആശ്വാസമാണ് പകരുന്നത്.

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതിയ തലമുറയ്ക്ക് മദ്യത്തോടുള്ള അമിതാസക്തിയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. കുടുംബപ്രേക്ഷകര്*ക്കും യുവാക്കള്*ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്* ആക്ഷേപഹാസ്യത്തിലൂന്നിയാണ് രഞ്ജിത്ത് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്.

    ഏറെക്കാലത്തിന് ശേഷം മോഹന്*ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സ്പിരിറ്റ് മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തും.

  4. #14
    Join Date
    Feb 2007
    Posts
    26,214

    Default 'Spirit' completed in 31 days

    For the first time in the recent history of Mollywood , a Mohanlal film has been completed in 31 days. Yes, the new movie 'Spirit' directed by Renjith has made a record by getting finished in minimum days. This will also help the movie to reduce its budgets just to half of a normal Lal film, which usually into around 5-6 crores. The movie about the growing alcoholism among the new generation Keralites, will be a satirical feel good film that will appeal to family and new generation viewers alike. It is widely expected that Ranjith , who had spearheaded the revival of quality cinema in Mollywood , will create another satisfying and socially committed flick with this 'Spirit'. The movie is expected to be on theatres by next month

  5. #15
    Join Date
    Feb 2007
    Posts
    26,214

    Default Spirit Malayalam Movie Review

    Spirit Malayalam Movie Review



    മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കുടിക്കുന്ന ആളുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്*റെ, സമൂഹത്തിന്*റെ എല്ലാം ആരോഗ്യം നശിക്കും. സ്പിരിറ്റ് എന്ന സിനിമ നല്*കുന്ന സന്ദേശമാണ്. രഘുനന്ദന്* എന്ന മനുഷ്യന്* മദ്യത്തില്* മുങ്ങിച്ചാകാതെ രക്ഷപ്പെടാന്* നടത്തുന്ന ശ്രമങ്ങളാണ് സ്പിരിറ്റിന്*റെ പ്രമേയം.

    മോഹന്*ലാല്* - രഞ്ജിത് കൂട്ടുകെട്ടില്* പിറന്ന ഒരു ആക്ഷന്* എന്*റര്*ടെയ്നറല്ല സ്പിരിറ്റ്. ഇതൊരു നരസിംഹമോ ആറാം തമ്പുരാനോ അല്ല. പക്ഷേ തിയേറ്ററിലെ ജനത്തിരക്ക് ഈ സിനിമകളെ ഓര്*മ്മിപ്പിച്ചു. ഞാന്* നില്*ക്കുന്നത് സ്പിരിറ്റ് കളിക്കുന്ന തിയേറ്ററില്* തന്നെയാണോ എന്ന് സംശയിച്ചു. അത്ര ബഹളം, ആവേശം.

    സിനിമ തുടങ്ങുന്നത് സിദ്ദിക്കിന്*റെ ശബ്ദത്തിലൂടെയാണ്. വളരെ ലളിതമായ ഓപ്പണിംഗ്. മോഹന്*ലാലിന്*റെ ഇന്**ട്രൊഡക്ഷനൊക്കെ സാധാരണ രീതിയില്*. ക്രിസ്ത്യന്* ബ്രദേഴ്സിലും ചൈനാ ടൌണിലുമൊക്കെ കണ്ടതുപോലെ പറന്നുവരുന്ന ലാല്* അല്ല. സാധാരണക്കാരന്*, എന്നാല്* അസാധാരണമായ മാനസിക ഘടനയുള്ളവന്*. രഘുനന്ദന്*.

    റോക്ക് ന്* റോളിന് ശേഷം മോഹന്*ലാല്* അഭിനയിക്കുന്ന രഞ്ജിത് സിനിമയാണ് സ്പിരിറ്റ്. രഞ്ജിത് പതിവ് വഴികള്* ഉപേക്ഷിച്ചതിന് ശേഷമുണ്ടായ രണ്ടു സിനിമകളും(ചന്ദ്രോത്സവം, റോക്ക് ന്* റോള്*) ശരാശരിക്ക് മുകളില്* എത്തിയിരുന്നില്ല. എന്നാല്* പ്രാഞ്ചിയേട്ടന്*, തിരക്കഥ, പാലേരിമാണിക്യം പോലുള്ള നല്ല സിനിമകള്* രഞ്ജിത് നല്*കുകയും ചെയ്തു, മോഹന്*ലാലും രഞ്ജിത്തും വീണ്ടും ചേരുമ്പോള്* അതുകൊണ്ടുതന്നെ ഒരു കണ്*ഫ്യൂഷനുണ്ടായിരുന്നു. മറ്റൊരു ചന്ദ്രോത്സവമായി മാറുമോ എന്ന്.

    എന്നാല്*, സംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നു. ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്* തിയേറ്ററില്* പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്*റുള്ള ചിത്രമാണിത്. രസകരമായ അവതരണം.

    രണ്ടാം പകുതിയുടെ ആദ്യത്തെ അരമണിക്കൂര്* നേരം ചില പ്രശ്നങ്ങളൊക്കെയുണ്ട്. താന്* പറയാന്* ഉദ്ദേശിച്ച വിഷയത്തിന്*റെ ഏറ്റവും കാതലായ ഭാഗം പറയുന്നതില്* രഞ്ജിത് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതുകൊണ്ട് ആ ഭാഗം മദ്യത്തിനെതിരെയുള്ള ഒരു ഡോക്യുമെന്*ററി പോലെയായി. ഒരു ഉപദേശ എപ്പിസോഡ്. അതിന് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഒടുവില്* നല്ല രീതിയില്* അവസാനിച്ചു. ഈ സിനിമയ്ക്ക് ഒരു ഹാപ്പി എന്*ഡിംഗ് വേണമെന്ന് രഞ്ജിത്തിന് നിര്*ബന്ധമുണ്ടായിരുന്നു എന്നുതോന്നുമെന്ന് മാത്രം.

    വെള്ളത്തില്* പൊങ്ങിക്കിടക്കുന്ന താമരയാണ് ഈ സിനിമയില്* മോഹന്*ലാല്* അവതരിപ്പിക്കുന്ന രഘുനന്ദന്*. ആള്* ഫുള്* ടൈം മദ്യത്തിലാണ്. ഷോ ദ സ്പിരിറ്റ് എന്ന ടി വി പ്രോഗ്രാമിന്*റെ അവതാരകന്*. എഴുത്തുകാരന്*. മുമ്പ് ബാങ്കിലും മാധ്യമസ്ഥാപനങ്ങളിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.

    ഈ കഥാപാത്രത്തിന്*റെ ചുമലിലേറിയാണ് ചിത്രത്തിന്*റെ ഒന്നാം പകുതി മുന്നോട്ടുപോകുന്നത്. ഇയാള്* വിവാഹമോചിതനാണ്. മുന്* ഭാര്യ മീര(കനിഹ)യും അവളുടെ ഇപ്പോഴത്തെ ഭര്*ത്താവ് അലക്സിയും(ശങ്കര്* രാമകൃഷ്ണന്*) രഘുനന്ദന്*റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. മദ്യാഘോഷക്കാഴ്ചകള്* തുടരവെ രഘുനന്ദന്*റെ ജീവിതത്തില്* ചില വഴിത്തിരിവുകള്* ഉണ്ടാകുന്നു. താന്* മദ്യത്തിന് അടിമയാണെന്ന് അയാള്* മനസിലാക്കുന്നു. അലക്സിയുടെ ജീവിതം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നതായി മനസിലാക്കുന്നു.

    മദ്യത്തില്* നിന്ന് രക്ഷനേടാന്* രഘുനന്ദന്*റെ ശ്രമങ്ങളും അയാള്* നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് രണ്ടാം പകുതിയെ നയിക്കുന്നത്. ഇഴച്ചില്* അനുഭവപ്പെടുന്നുണ്ടെങ്കിലും മോഹന്*ലാലിന്*റെ അഭിനയവൈഭവവും രഞ്ജിത്തിന്*റെ സംവിധാന മികവും ചിത്രത്തെ രക്ഷപ്പെടുത്തിയെടുക്കുന്നുണ്ട്.

    എവിടെയായിരുന്നു ഇത്രയും കാലം? എന്* ചോദിക്കാന്* മാത്രം ഗംഭീരമാണ് ഈ ചിത്രത്തില്* നന്ദുവിന്*റെ പ്രകടനം. ശങ്കര്* രാമകൃഷ്ണന്*, ലെന, കനിഹ, സിദ്ദാര്*ത്ഥ് ഭരതന്*, മധു എന്നിവര്* മികച്ച പ്രകടനമാണ് നടത്തുന്നത്. തിലകന് വളരെ ചെറിയ വേഷമാണ്. എങ്കിലും, അദ്ദേഹത്തിന്*റെ ഇന്*ഡ്രോഡക്ഷന് തിയേറ്റര്* കുലുങ്ങുന്ന കൈയടിയായിരുന്നു.

    എന്താണ് സ്പിരിറ്റ് എന്ന സിനിമ എന്നു ചോദിച്ചാല്*, ഇതൊരു രഞ്ജിത് സിനിമയാണ് എന്ന് മറുപടി പറയാം. അതിനേക്കാള്* ചേരുക ഇതൊരു മോഹന്*ലാല്* വിസ്മയം എന്നുപറഞ്ഞാലാണ്. ഈ സിനിമയെ മൊത്തമായി തന്*റെ തോളില്* ചുമക്കുകയാണ് മോഹന്*ലാല്*. അഭിനയത്തിന്*റെ മഹാ വിസ്ഫോടനം. മോഹന്*ലാല്* അല്ലാതെ ഇന്ത്യയില്* മറ്റൊരു താരത്തിനും ഇത്രയും ഉജ്ജ്വലമായി ഈ കഥാപാത്രത്തിന് ജീവന്* നല്*കാന്* കഴിയില്ല.

    ഒരു മദ്യപാനിയുടെ കൈ വിറയ്ക്കുന്നത് എങ്ങനെയാണ് എന്ന് ഈ ചിത്രത്തിലെ മോഹന്*ലാലിനെ നോക്കിയാല്* മതി. ഒരു മുഴുക്കുടിയന്* ചിരിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, നോക്കുന്നത്, പ്രണയിക്കുന്നത്, പാടുന്നത്, സ്നേഹം പ്രകടിപ്പിക്കുന്നത് എല്ലാം എങ്ങനെയെന്ന് കാണണമെങ്കില്* സ്പിരിറ്റിലെ മോഹന്*ലാലിനെ നോക്കിയാല്* മതി. നമ്പര്* 20 മദ്രാസ് മെയിലിലും ഹലോയിലും അയാള്* കഥയെഴുതുകയാണിലും നമ്മള്* കണ്ടതിന്*റെ നൂറിരട്ടി പെര്*ഫെക്ഷനാണ് സ്പിരിറ്റിലെ കുടിയന്* കഥാപാത്രത്തിന്. നന്ദി, മോഹന്*ലാല്* എന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച കാലത്തിന്, ഈ ചിത്രത്തില്* ലാലിനെ അഭിനയിപ്പിക്കാന്* രഞ്ജിത്തിനെ പ്രേരിപ്പിച്ച അദൃശ്യശക്തികള്*ക്ക്.

    ചിത്രത്തില്* അവിടവിടെയായി ചില തെറിവാക്കുകള്* പ്രയോഗിക്കുന്നുണ്ട്. അത് ബോധപൂര്*വമാണെന്ന് കരുതാം. എഫ് വാക്കുകള്* ഉപയോഗിച്ചില്ലെങ്കില്* അതെന്ത് ന്യൂ ജനറേഷന്* സിനിമ, അല്ലേ?

    രഞ്ജിത് വളരെ വേഗം എഴുതിയ തിരക്കഥയാണ് സ്പിരിറ്റിന്*റേത് എന്ന് വ്യക്തം. അതിന്*റേതായ ശ്രദ്ധക്കുറവ് കാണാം. എന്നാല്* ഡയലോഗുകള്* എഴുതാന്* ഇന്ന് തന്നെ വെല്ലാന്* മറ്റൊരു രചയിതാവ് മലയാളത്തിലില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ഓരോ ഡയലോഗും അത്ര കൃത്യമാണ്. പ്രേക്ഷക മനസിനെ ആഴത്തില്* സ്പര്*ശിക്കും വിധം മൂര്*ച്ചയുള്ളതും സൂക്ഷ്മതയുള്ളതുമാണ്.

    ചിത്രത്തിന്*റെ ഇന്*റര്*വെല്* വരെയുള്ള ഭാഗം ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകാന്* രഞ്ജിത്തിലെ എഴുത്തുകാരന് സാധിച്ചു. എന്നല്* പിന്നീട് ലക്*ഷ്യബോധമില്ലാതായതുപോലെ തോന്നി. ഒടുവില്*, ക്ലൈമാക്സിലേക്ക് വലിയ പരുക്കില്ലാതെ എത്തിപ്പെട്ടു. പ്രാഞ്ചിയേട്ടനിലും പാലേരിമാണിക്യത്തിലും കണ്ട കൈയടക്കം സ്പിരിറ്റില്* പുലര്*ത്താന്* രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.

    എന്തായാലും, ഒരു സിനിമ എന്ന നിലയില്* സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം രസകരമായി അവതരിപ്പിക്കുന്നതില്* സ്പിരിറ്റ് വിജയിച്ചിരിക്കുന്നു. അക്കാര്യത്തില്* രഞ്ജിത്തിന് അഭിമാനിക്കാം. മോഹന്*ലാലിന് വെല്ലുവിളിയുയര്*ത്തുന്ന ഒരു കഥാപാത്രത്തെ നല്*കിയതിലും സംവിധായകന് ക്രെഡിറ്റ് നല്*കാം. ബോക്സോഫീസ് വിജയം, അത് പ്രേക്ഷകര്* തീരുമാനിക്കട്ടെ.

Page 2 of 2 FirstFirst 12

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •