ഐപിഎല്ലില്* ഡല്*ഹി ഡെയര്*ഡെവിള്*സിനെതിരേ പൂനെ വാരിയേഴ്സിന് 20 റണ്*സിന്റെ ജയം. ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ മികച്ചുനിന്ന സൌരവ് ഗാംഗുലിയാണ് പൂനെയ്ക്ക് വിജയം സമ്മാനിക്കുന്നതില്* നിര്*ണ്ണായക പങ്ക് വഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്* മൂന്ന് വിക്കറ്റ് നഷ്ടത്തില്* 192 റണ്*സ് നേടിയിരുന്നു. 193 റണ്*സ് വിജയലക്*ഷ്യം പിന്തുടര്*ന്ന ഡല്*ഹിക്ക് 20 ഓവറില്* ഏഴ് വിക്കറ്റ് നഷ്ടത്തില്* 172 റണ്*സ് നേടാനെ കഴിഞ്ഞുള്ളൂ.

പൂനെയ്ക്ക് വേണ്ടി നായകന്* സൌരവ് ഗാംഗുലി അഞ്ചു ബൌണ്ടറിയും ഒരു സിക്സുമടക്കം 35 പന്തില്* 41 റണ്*സെടുത്തു. ഗാംഗുലി ഡെയര്*ഡെവിള്*സിന്റെ രണ്ടും വിക്കറ്റുകള്* വീഴ്ത്തി.
ഗാംഗുലി തന്നെയാണ് മാന്* ഓഫ് ദ മാച്ച്.


Sourav Ganguly:More Stills


Keywords: Dare Devils, Sourav Ganguly, Man of the Match,Pune Warrieers,cricket news, sports news,Ipl: Ganguly Does the Trick for Pune With the Ball