‘മായാമോഹിനി’ സംവിധാനം ചെയ്തത് ജോസ് തോമസാണ്. അദ്ദേഹത്തിന്*റെ കരിയര്* ഗ്രാഫ് പരിശോധിച്ചാല്* അത്ര വലിയ ഹിറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മനസിലാകും. മാട്ടുപ്പെട്ടി മച്ചാന്*, ഉദയപുരം സുല്*ത്താന്*, സുന്ദരപുരുഷന്* തുടങ്ങിയവയാണ് അദ്ദേഹത്തിന്*റെ വിജയചിത്രങ്ങള്*. എന്നാല്* മായാമോഹിനി അദ്ദേഹത്തിന്*റെ കരിയര്*ഗ്രാഫ് മാറ്റിയെഴുതുകയാണ്. മായാമോഹിനി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു.

14 ദിവസം കൊണ്ട് ‘മായാമോഹിനി’യുടെ തിയേറ്റര്* കളക്ഷന്* 14 കോടി രൂപയാണ്. ചിത്രത്തിന്*റെ സാറ്റലൈറ്റ് റൈറ്റ് വിറ്റത് 3.2 കോടി രൂപയ്ക്ക്. സമീപ വര്*ഷങ്ങളില്* ഇത്രയും വലിയ ബിസിനസ് നടന്ന ഒരു ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. ഓരോ ദിവസവും 40 ലക്ഷം രൂപ വരെ ഡിസ്ട്രിബ്യൂട്ടര്* ഷെയര്* നേടിയ സിനിമ ഏവര്*ക്കും അത്ഭുതം സമ്മാനിച്ചു.

സ്ത്രീ പ്രേക്ഷകരുടെ പിന്തുണ ഇത്രയധികം ലഭിച്ച ഒരു മലയാള ചിത്രം അടുത്തെങ്ങുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആദ്യ നാലു ദിവസം കൊണ്ട്* 6.12 കോടി രൂപ കളക്ഷന്* നേടി മായാമോഹിനി റെക്കോര്*ഡിട്ടത്. ദിലീപിന്*റെ മോഹിനിവേഷം കാണാനുള്ള സ്ത്രീപ്രേക്ഷകരുടെ തിരക്കാണ് ചിത്രത്തെ മെഗാഹിറ്റാക്കി മാറ്റിയത്.

വെറും 4.5 കോടി രൂപയാണ് മായാമോഹിനിയുടെ നിര്*മ്മാണച്ചെലവ്. ഇതിന്*റെ എത്രയോ മടങ്ങ് ലാഭം ഇപ്പോള്* തന്നെ നിര്*മ്മാതാക്കള്*ക്ക് ലഭിച്ചുകഴിഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഇനിഷ്യല്* കളക്ഷനാണ് മായാമോഹിനിക്ക് ലഭിച്ചത്.

ട്വന്*റി20 എന്ന മള്*ട്ടിസ്റ്റാര്* സിനിമയാണ് ഇതിനുമുമ്പ് ഇതേ രീതിയില്* കളക്ഷന്* നേടിയത്. ആ സിനിമ നിര്*മ്മിച്ചത് ദിലീപ് ആയിരുന്നു എങ്കില്* മായാമോഹിനി നിര്*മ്മിച്ചത് ദിലീപിന്*റെ ഭാര്യാസഹോദരന്* മധുവാര്യരാണ്. ഈ രണ്ട് സിനിമകള്*ക്കും തിരക്കഥയെഴുതിയത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്. വന്* ഹിറ്റുകളുടെ തമ്പുരാക്കന്**മാരായി സിബിയും ഉദയനും കളി തുടരുകയാണ്.


Mayamohini movie stills



Keywords:Twenty20,Dileep,Madhu Warrier, Udaya Krishna, Sibi K Thomas, Satelite wright,Mattupetti Machaan,malayalam film news,Mayamohini, Megahit Mohini