നീണ്ടകാലത്തെ പ്രണയത്തിനൊടുവില്* കോളിവുഡ് താരങ്ങളായ സ്*നേഹയും പ്രസന്നയും വിവാഹിതരാവുന്നു. മെയ് 11ന് വാനഗരം അടയാളംപട്ട് എല്*.ബി.ആര്*. ഗാര്*ഡന്* ശ്രീവാരു വെങ്കിടാചലപതി പാലസില്* വച്ചാണ് വിവാഹം. തിങ്കളാഴ്ച ചെന്നൈയില്* വച്ച് സ്*നേഹയും പ്രസന്നയും ഒരുമിച്ചാണ് വിവാഹതീരുമാനം അറിയിച്ചത്.

ഇരുവീട്ടുകാരുടേയും താത്പര്യം കണക്കിലെടുത്ത് തെലുങ്ക് നായിഡു ആചാരപ്രകാരവും തമിഴ് ബ്രാഹ്മണ രീതിയിലും വിവാഹ ചടങ്ങുകള്* നടത്തും. ഇതെക്കുറിച്ച് ചോദിച്ചപ്പോള്* തങ്ങളുടെ ബന്ധം ദൃഡമായിരിക്കാന്* ഇരട്ടവിവാഹം ചെയ്യുകയാണെന്നായിരുന്നു പ്രസന്നയുടെ തമാശ കലര്*ന്ന മറുപടി

വിവാഹശേഷവും സ്*നേഹ അഭിനയരംഗത്ത് തുടരണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് പ്രസന്ന പറഞ്ഞു. എന്നാല്* അഭിനയരംഗത്ത് തുടരണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു സ്*നേഹയുടെ പ്രതികരണം.

അനില്* സംവിധാനം ചെയ്ത ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സ്*നേഹയ്ക്ക് തമിഴ് ചിത്രമായ വിരുമ്പുകിറേനിലെ അഭിനയമാണ് പ്രശസ്തി നേടിക്കൊടുത്തത്. തുടര്*ന്ന് ഒട്ടേറെ തമിഴ്ചിത്രങ്ങളുടെ ഭാഗമാവാന്* സ്*നേഹയ്ക്ക് കഴിഞ്ഞു. മികച്ച നടിയ്്ക്കുള്ള തമിഴ്*നാട് സര്*ക്കാരിന്റെ അവാര്*ഡ് അടക്കം ഒട്ടേറെ പുരസ്*കാരങ്ങളും നടിയെ തേടിയെത്തി.

അച്ചമുണ്ട് അച്ചമുണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്*നേഹ-പ്രസന്ന ജോടിയെ കുറിച്ച് കോളിവുഡില്* പല ഗോസിപ്പുകളും പടര്*ന്നെങ്കിലും ഇരുവരും നിഷേധിക്കുകയായിരുന്നു. പ്രണയത്തിലാണെന്ന വാര്*ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന് ആവര്*ത്തിച്ചിരുന്ന സ്*നേഹയും പ്രസന്നയും പക്ഷേ നാലുമാസം മുന്*പ് നിലപാട് മാറ്റി. തങ്ങള്* ഉടന്* തന്നെ വിവാഹിതരാവുമെന്ന് ഇരുവരും അന്ന് പ്രഖ്യാപിച്ചെങ്കിലും പലകാരണങ്ങളാല്* നീണ്ടു പോവുകയായിരുന്നു. ഇതിനിടയില്* കൊച്ചടിയാന്* എന്ന രജനീകാന്ത് ചിത്രത്തില്* നിന്ന് സ്*നേഹയ്ക്ക് ഓഫര്* ലഭിച്ചതാണ് വിവാഹം നീണ്ടുപോകാന്* കാരണമെന്നും വാര്*ത്തകള്* വന്നിരുന്നു