എവിടെയായിരുന്നു ഇത്രയും കാലം? തിലകന്* വീണ്ടും തകര്*ക്കുന്നു!

ഇന്ത്യന്* റുപ്പി കഴിഞ്ഞതോടെ തിലകന്* കൂടുതല്* ഉഷാറാണ്. തന്*റെ കരിയറില്* ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഫ്ലേവറുകളിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ചിത്രമായ ‘ഉസ്താദ് ഹോട്ടല്*’ തിലകന് സമ്മാനിച്ചതും തികച്ചും വ്യത്യസ്തമായ വേഷമാണ്.

കോഴിക്കോട്* ബീച്ചില്* ‘ഉസ്താദ് ഹോട്ടല്*’ നടത്തുന്ന കരീമിക്കയാണ് ഈ ചിത്രത്തില്* തിലകന്*. കോഴിക്കോട്ടെ ഏറ്റവും മികച്ച ബിരിയാണി ഉണ്ടാക്കുന്നത് കരീമിക്കയാണ്. ആ കൈപുണ്യം പ്രശസ്തം. കരീമിക്കയുടെ ഉസ്താദ് ഹോട്ടലില്* രുചികരമായ ഭക്ഷണം കഴിക്കാനായി എന്നും തിരക്കാണ്. കരീമിക്കയ്ക്ക് ഒരു ചെറുമകനുണ്ട് - ഫൈസി. കരീമിക്കയുടെയും ഫൈസിയുടെയും ഹൃദയബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

ഫൈസിയായി അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാനാണ്. തിലകനും ദുല്*ക്കറും തമ്മില്* ഗംഭീര കെമിസ്ട്രിയാണെന്നാണ് ലൊക്കേഷന്* റിപ്പോര്*ട്ട്. ഇന്ത്യന്* റുപ്പിയിലെ അച്യുതമേനോനെപ്പോലെ കരീമിക്കയും മികച്ചതാകുമെന്ന വിശ്വാസത്തിലാണ് തിലകന്*.

“ഇതൊരു ഗംഭീര കഥാപാത്രമാണ്. ഞാന്* ആസ്വദിച്ചാ*ണ് കരീമിക്കയെ അവതരിപ്പിക്കുന്നത്. ഒരു നടനെന്ന നിലയില്* വെല്ലുവിളി ഉയര്*ത്തുന്ന ഇത്തരം കഥാപാത്രങ്ങള്* അവതരിപ്പിക്കുന്നതാണ് എനിക്ക് താല്*പ്പര്യം. ഞാനും എന്*റെ ചെറുമകന്* ഫൈസിയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഉസ്താദ് ഹോട്ടല്* വികസിക്കുന്നത്” - തിലകന്* വ്യക്തമാക്കുന്നു.

അന്**വര്* റഷീദാണ് ഉസ്താദ് ഹോട്ടല്* സംവിധാനം ചെയ്യുന്നത്. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി എന്നിങ്ങനെ ചെയ്ത മൂന്നുപടങ്ങളും മെഗാഹിറ്റാക്കിയ സംവിധായകന്*. എന്നാല്* നാലാമത്തെ ചിത്രത്തില്* സൂപ്പര്*താരങ്ങളെ ഒഴിവാക്കുകയും ഒരു മികച്ച കഥ അവതരിപ്പിക്കാന്* ശ്രമിക്കുകയും ചെയ്യുന്നു. അന്**വറിന്*റെ ഈ മാറ്റം വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

അഞ്ജലി മേനോന്* ആണ് ഉസ്താദ് ഹോട്ടലിന്*റെ തിരക്കഥ. നിത്യാ മേനോനാണ് നായിക.

വാല്*ക്കഷണം: മൂന്നാം പക്കം എന്ന പത്മരാജന്* ചിത്രത്തിന്*റെ കഥ ഓര്*മ്മയുണ്ടോ? മുത്തശ്ശനും ചെറുമകനും തമ്മിലുള്ള സ്നേഹബന്ധത്തിന്*റെ തീവ്രതയായിരുന്നു ആ സിനിമ പറഞ്ഞത്. തിലകന്* തന്നെയായിരുന്നു ആ സിനിമയിലെയും മുത്തശ്ശന്*. അതില്* നിന്ന് വ്യത്യസ്തമായ ചിത്രമായിരിക്കട്ടെ ഉസ്താദ് ഹോട്ടല്*.