മലയാള സിനിമയ്ക്ക് പുതുരുചി പകര്*ന്ന സാള്*ട്ട് ആന്*ഡ് പെപ്പറിന് ശേഷം ശ്വേതാ മേനോനും ലാലും ഒന്നിക്കുന്ന ചിത്രമാണ് ഒഴിമുറി. ലാല്* അവതരിപ്പിച്ച കാളിദാസനും ശ്വേത അവതരിപ്പിച്ച മായയും പ്രണയത്തില്* ആകുന്നത് രസകരമായ രീതിയില്* പറഞ്ഞ ചിത്രമായിരുന്നു സാള്*ട്ട് ആന്*ഡ് പെപ്പര്*. എന്നാല്* വീണ്ടും ഒന്നിക്കുമ്പോള്* ലാലും ശ്വേതയും പ്രണയിതാക്കളല്ല. ലാലിന്റെ അമ്മ വേഷത്തിലാണ് ശ്വേത ഒഴിമുറിയില്* അഭിനയിക്കുക.

ലാലിന്റെ അമ്മവേഷം അവതരിപ്പിക്കുന്നത് ഏറെ സന്തോഷകരമാണെന്നാണ് ശ്വേത പറയുന്നത്. ഒരു സ്ത്രീ പൂര്*ണമായും സ്നേഹത്തിലാകുമ്പോള്* അതില്* മാതൃഭാവത്തിന് മുന്**ഗണന വരുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഒഴിമുറിയിലെ കഥാപാത്രം ചെയ്യുന്നതിലൂടെ സ്വയം മറ്റൊരു തലത്തിലേക്ക് ഉയര്*ത്തപ്പെട്ടതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അടുത്തതവണ ചിലപ്പോള്* ലാലിന്റെ സഹോദരിയുടെ വേഷവും ലഭിച്ചേക്കുമെന്നും കരുതാം - ശ്വേത പറയുന്നു.

മധുപാല്* ആണ് ഒഴിമുറി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ചിത്രത്തില്* ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. പത്മപ്രിയ, ഭാവന എന്നിവരും ചിത്രത്തിലുണ്ടാകും. തക്കലയും നാഗര്*കോവിലുമാണ് ഒഴിമുറിയുടെ ലൊക്കേഷനുകള്*. അങ്ങാടിത്തെരു ഉള്*പ്പടെ ഒട്ടേറെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്*ക്ക് തിരക്കഥയെഴുതിയ ജയമോഹനാണ് ഒഴിമുറിയുടെ രചന നിര്*വഹിക്കുന്നത്. പി എന്* വി അസോസിയേറ്റ്സ് നിര്*മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ അഴകപ്പന്*. സംഗീതം ബിജിബാല്*.