Results 1 to 1 of 1

Thread: ഗ്രാന്റ് മാസ്റ്റര്* review (ഗ്രാന്റ് മാസ്റ്റര്

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗ്രാന്റ് മാസ്റ്റര്* review (ഗ്രാന്റ് മാസ്റ്റര്

    ഗ്രാന്റ് മാസ്റ്റര്* review (ഗ്രാന്റ് മാസ്റ്റര്* തൃപ്തിപ്പെടുത്തുന്നില്ല)



    എതിരാളിയുടെ അടുത്ത 64 കരുനീക്കങ്ങള്* മുന്*കൂട്ടി അറിയുന്നവനാണ് ഗ്രാന്റ് മാസ്റ്റര്*. എതിരാളിയുടെ മനസ്സറിയുന്നവന്*. ഗ്രാന്റ് മാസ്റ്ററായി അവതരിയ്ക്കുന്നത് സാക്ഷാല്* മോഹന്*ലാല്*. ഏറെക്കാലത്തിന് ശേഷം ലാല്* പൊലീസ് വേഷമണിയുന്ന ചിത്രം. പ്രേക്ഷകപ്രതീക്ഷകള്* വാനോളമുയരാന്* ഇതൊക്കെ തന്നെ ധാരാളം.

    എന്നാല്* എതിരാളിയുടെ കരുനീക്കം മുന്*കൂട്ടി പ്രവചിയ്ക്കുന്ന ഗ്രാന്റ് മാസ്റ്ററിന്റെ അണിയറക്കാര്*ക്ക് മലയാള സിനിമാപ്രേക്ഷകന്റെ മാറിയ അഭിരുചികള്* മനസ്സിലാക്കാന്* കഴിയുന്നില്ലെന്ന് തെളിയുകയാണിവിടെ. ഹോളിവുഡും ബോളിവുഡുമെല്ലാം സ്വന്തം സിനിമകളായി കാണുന്ന തലത്തിലേക്ക് വളര്*ന്നിരിയ്ക്കുന്ന മലയാളി പ്രേക്ഷകന്* ആഗ്രഹിയ്ക്കുന്നത് പുതുമയുള്ള പ്രമേയങ്ങളും കാഴ്ചകളുമാണ്. അത് നല്*കുന്നതില്* ഗ്രാന്റ് മാസ്റ്ററിന്റെ അണിയറക്കാര്* അത്രകണ്ട് വിജയിച്ചിട്ടില്ലെന്നതാണ് യാഥാര്*ഥ്യം.

    മാടമ്പിയെന്ന സൂപ്പര്*ഹിറ്റിന് ശേഷം സംവിധായകന്* ബി ഉണ്ണികൃഷ്ണനും മോഹന്*ലാലും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സംവിധായകന്* തന്നെ. കുടുംബപശ്ചാത്തലത്തില്* ഒരു ക്രൈം സസ്*പെന്*സ് ത്രില്ലര്* ചിത്രമൊരുക്കാനുള്ള ശ്രമമാണ് അണിയറക്കാര്* നടത്തിയിരിക്കുന്നത്.

    ഹോളിവുഡ് ചിത്രമായ ടേക്കണിന്റെ റീമേക്കാണ് ഗ്രാന്റ് മാസ്റ്ററെന്ന് നേരത്തെ റിപ്പോര്*ട്ടുകള്* വന്നിരുന്നു. ഗ്രാന്റ് മാസ്റ്ററിന്റെ കഥാപശ്ചാത്തലമാണ് ഇങ്ങനെയൊരു അഭ്യൂഹത്തിന് വഴിതെളിച്ചത്. ഭാര്യയുമായി പിരിഞ്ഞിരിയ്ക്കുന്ന മുതിര്*ന്ന സെക്യൂരിറ്റി ഓഫീസര്*. സ്വന്തം മകളുടെ ജീവന്* അപകടത്തിലാവുമ്പോള്* അയാള്* രംഗത്തിറങ്ങുകയാണ്. ഇതാണ് ഹോളിവുഡ് ആക്ഷന്* ത്രില്ലറായ ടേക്കണിന്റെ പശ്ചാത്തലം.

    ഗ്രാന്റ് മാസ്റ്ററില്* നായകകഥാപാത്രമായ ഐജി ചന്ദ്രശേഖരന്റെ കുടുംബപശ്ചാത്തലവും ഏതാണ്ടിതൊക്കെ തന്നെ. എന്നാല്* കഥയിലെ സാമ്യത ഇവിടെ തീരുന്നു. ടേക്കണും ഗ്രാന്റ് മാസ്റ്ററും രണ്ടുവഴിയ്ക്ക് തന്നെയാണ് നീങ്ങുന്നത്.

    മാസ്റ്ററെ കുഴപ്പിയ്ക്കുന്ന കൊലപാതകങ്ങള്*


    ബി ഉണ്ണികൃഷ്ണന്* സിനിമകളില്* നഗരങ്ങളെന്നും ക്രിമിനലുകളുടെ താവളമാണ്. ഗ്രാന്റ് മാസ്റ്ററിലും കാര്യവും വ്യത്യസ്തമല്ല. മെട്രോ നഗരത്തിലെ കുറ്റകൃത്യങ്ങള്* കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസ് വകുപ്പ് പുതിയൊരു സെല്* രൂപീകരിയ്ക്കുന്നതോടെയാണ് ഗ്രാന്റ് മാസ്റ്റര്* തുടങ്ങുന്നത്.

    മെട്രോ ക്രൈം സ്*റ്റോപ്പര്* സെല്ലിന്റെ തലവനായെത്തുന്നത് ഐജി പദവിയിലുള്ള ചന്ദ്രശേഖറാണ്. കുടുംബ ജീവിതത്തിലെ താളപ്പിഴകളെ തുടര്*ന്ന് ഔദ്യോഗിക ജീവിതത്തിലും ചന്ദ്രശേഖര്* ഇന്ന് അലസനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ദീപ്തി നഗരത്തിലെ പ്രമുഖ ക്രിമിനല്* അഭിഭാഷകയാണ്. ഇവര്*ക്കൊരു മകളുമുണ്ട്.

    ഔദ്യോഗിക നിര്*വാഹണത്തിനിടെ ചന്ദ്രശേഖരന് അജ്ഞാതന്റെ കത്ത് ലഭിയ്ക്കുന്നു. ഒരു കുറ്റകൃത്യം നടത്തുമെന്നും കഴിയുമെങ്കില്* തടയൂ എന്നാണ് കത്തിലെ ഉള്ളടക്കം. പൊലീസ് വകുപ്പിലെ ബുദ്ധിരാക്ഷസനായി അറിയപ്പെടുന്ന ചന്ദ്രശേഖരനെ വ്യക്തിപരമായി തന്നെ വെല്ലുവിളിയ്ക്കുകയാണ് അജ്ഞാതന്*. വെല്ലുവിളി ഏറ്റെടുക്കുന്നതോടെ ഗ്രാന്റ് മാസ്റ്റര്* കളത്തിലിറങ്ങുകയാണ്.

    കത്തില്* പറയുന്ന ദിവസം പറയുന്ന സ്ഥലത്ത് അജ്ഞാതന്* ഒരു സ്ത്രീയെ കൊല്ലുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് ചില സൂചനകള്* അവശേഷിപ്പിച്ചു കൊണ്ടാണ് കൊലയാളി മടങ്ങുന്നത്. അജ്ഞാതന്റെ കത്തുകള്* വീണ്ടും ചന്ദ്രശേഖരനെ തേടിയെത്തുന്നു. അതിന് പിന്നാലെ കൊലപാതകങ്ങളും ആവര്*ത്തിയ്ക്കുകയാണ്.

    കൊല്ലപ്പെടുന്നവര്* തമ്മില്* ബന്ധമൊന്നും ചന്ദ്രശേഖറിന് ആദ്യം കണ്ടെത്താനാവുന്നില്ല. എന്നാല്* കൊലയ്ക്കിരയാവുന്നവരുടെ പേരുകള്* ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് വരുന്നതെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നു. എ, ബി, സി ഈ അക്ഷരങ്ങളില്* പേരുതുടങ്ങുന്ന മൂന്ന് പേര്* കൊല്ലപ്പെട്ടുകഴിഞ്ഞു. ഒടുവില്* തന്റെ ഭാര്യ ദീപ്തിയാണ് അജ്ഞാതന്റെ അടുത്തലക്ഷ്യമെന്നും ചന്ദ്രശേഖരന്* മനസ്സിലാക്കുന്നു. ഇതോടെ ചന്ദ്രശേഖരന്റെ കുറ്റാന്വേഷണം തീര്*ത്തും വ്യക്തിപരമായ തലത്തിലേക്ക് കൂടി മാറുകയാണ്

    ത്രില്ലില്ലാത്ത ത്രില്ലര്*


    എതിരാളിയെ പിന്തുടര്*ന്ന് കീഴടക്കുന്ന ഒരു ജെയിംസ് ബോണ്ട് ചിത്രമാണ് ഗ്രാന്റ് മാസ്റ്ററില്* നിങ്ങള്* പ്രതീക്ഷിയ്ക്കുന്നതെങ്കില്* നിരാശയായിരിക്കും ഫലം. പേരു സൂചിപ്പിയ്ക്കുമ്പോലെ കളിയറിയാവുന്ന ഗ്രാന്റ് മാസ്റ്ററുടെ മൈന്*ഡ് ഗെയിമാണ് സിനിമ. എന്നാല്* ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട ചടുലത ആദ്യപകുതിയിലില്ലെന്ന് മാത്രമല്ല ഇഴഞ്ഞുനീങ്ങല്*് പ്രേക്ഷകനെ ബോറടിപ്പിയ്്ക്കുന്നുമുണ്ട്.

    നായകകഥാപാത്രമായ ചന്ദ്രശേഖരന്റെ കുടുംബപശ്ചാത്തലവും പ്രണയവുമെല്ലാം കാണിയ്ക്കുന്ന രംഗങ്ങള്* സിനിമയുടെ വേഗതയെ കാര്യമായി തന്നെ ബാധിയ്ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കുറ്റാന്വേഷണ സിനിമയില്* സംഭവിയ്ക്കാന്* പാടില്ലാത്ത പാളിച്ചകളും ചിത്രത്തിലുണ്ട്. ചന്ദ്രശേഖരന്റെ സഹപ്രവര്*ത്തകനായി നരേന്* അഭിനയിക്കുന്ന കഥാപാത്രത്തിന് വെടിയേല്*ക്കുന്ന രംഗം സിനിമയിലുണ്ട്. എന്നാല്* അടുത്ത രംഗത്തില്* ഒരു പരിക്കുമില്ലാതെ നരേന്റെ കഥാപാത്രം സ്*ക്രീനില്* പ്രത്യക്ഷപ്പെടുന്നു.

    രണ്ടാം പകുതിയില്* പരമ്പരക്കൊലയാളിയുമായുള്ള എലിയും പൂച്ചയും കളി പ്രേക്ഷകനില്* ആകംക്ഷ നിറയ്ക്കുന്നുണ്ട്. മികച്ച ക്ലൈമാക്*സിലേക്ക് സിനിമ പോകുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രവചനീയമായ രീതിയിലേക്ക് വഴിമാറുന്നത് ചെറിയ തോതില്* നിരാശ സമ്മാനിയ്ക്കും.

    അഗതാക്രിസ്റ്റിയുടെയും ആര്*തര്* കോനന്* ഡോയലിന്റെയും നോവലുകളില്* നിന്ന് പ്രചോദനമുള്*ക്കൊണ്ടാണ് സംവിധായകന്* കൂടിയായ ബി ഉണ്ണികൃഷ്ണന്* ഗ്രാന്റ് മാസ്റ്ററിന്റെ തിരക്കഥ രചിച്ചതെന്ന് വ്യക്തമാണ്. പക്ഷേ അത്തരം നോവലുകളിലെ ത്രില്ലിങ് നിലനിര്*ത്താന്* ഉണ്ണികൃഷ്ണന് സാധിച്ചിട്ടില്ല. തിരക്കഥയിലെ ഈ പാളിച്ച സംവിധാനത്തിലൂടെ ഒരുപരിധി വരെ മറികടക്കാന്* ഇദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.


    എതിരാളിയുടെ മനമറിയുന്ന കുറ്റാന്വേഷകനായി തകര്*പ്പന്* പ്രകടനമാണ് ഗ്രാന്റ് മാസ്റ്ററില്* മോഹന്*ലാല്* കാഴ്ചവെച്ചിരിയ്ക്കുന്നത്. ബുദ്ധികൂര്*മ്മതയും കൗശലവും ഒത്തുചേര്*ന്ന ചന്ദ്രശേഖരനെ ലാല്* അത്യുജ്ജലമാക്കിയിരിയ്ക്കുന്നു.


    സിനിമയിലുടനീളം നിറഞ്ഞുനില്*ക്കുന്ന ലാല്* തന്നെയാണ് ഗ്രാന്റ് മാസ്റ്ററിന്റെ ജീവന്*. പുതിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ലാലിന്റെ ഡയലോഗുകള്*ക്കും തകര്*പ്പന്* കയ്യടിയാണ് ലഭിയ്ക്കുന്നത്. ലാലിന്റെ ഭാര്യകഥാപാത്രമായ ദീപ്തിയെ കയ്യടക്കത്തോടെ തന്നെ പ്രിയാമണി അവതരിപ്പിച്ചിരിയ്ക്കുന്നു.

    ചന്ദ്രശേഖറിന്റ സഹപ്രവര്*ത്തകനായെത്തുന്ന നരേനും ജഗതിയും തങ്ങളുടെ റോളുകള്* ഭംഗിയാക്കിയിട്ടുണ്ട്. ുരുഹതയുണര്*ത്തുന്ന കഥാപാത്രത്തെ മികച്ചതാക്കാന്* ബാബു ആന്റണിയ്ക്കും സാധിച്ചിരിയ്ക്കുന്നു. ദേവന്*, റോമ, അനൂപ് മേനോന്*, മിത്ര കുര്യന്* എന്നിവര്*ക്കൊന്നും കാര്യമായി തന്നെ സിനിമയില്* ചെയ്യാനില്ല.

    ദീപക് ദേവിന്റെ സംഗീതവും സിനിമയുടെ മൂഡിന് ഇണങ്ങുന്നുണ്ട്. അകലെയോ... എന്ന ഗാനം പ്രേക്ഷകര്* ആസ്വദിയ്ക്കുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറയും മനോജിന്റെ എഡിറ്റിങും ത്രില്ലര്* സിനിമയ്ക്ക് ഇണങ്ങുന്ന വിധത്തിലാണ്.

    സംവിധാനവും അഭിനയവും മറ്റുമേഖലകളും മികച്ചതാണെങ്കിലും ഗ്രാന്റ് മാസ്റ്ററെ ഒരു ശരാശരിയിലൊതുക്കുന്നത് അതിന്റെ തിരക്കഥയിലെ പഴുതുകളാണ്. കഥാരചനയില്* കൂടി ലേശം ശ്രദ്ധ പുലര്*ത്തിയിരുന്നെങ്കില്* മോളിവുഡിലെ മികച്ച ക്രൈം സിനിമകളിലൊന്നായി ഗ്രാന്റ് മാസ്റ്റര്* മാറിയേനെ. ലോകസിനിമകളിലെ ക്ലാസിക് ക്രൈം ത്രില്ലറുകള്* ഡൗണ്*ലോഡ് ചെയ്തു കണ്ട് രസിയ്ക്കുന്ന ന്യൂജനറേഷന്* മല്ലൂസിനെ തൃപ്തിപ്പെടുത്താന്* ഗ്രാന്റ് മാസ്റ്റര്*ക്ക് കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ കണ്ടിരിയ്ക്കാവുന്ന ചിത്രമെന്ന ഗണത്തില്* ഗ്രാന്റ് മാസ്റ്ററെ ഉള്*പ്പെടുത്താം.

    Verdit: average.


    Tags: latest malayalam film previews, Latest Malayalam film reviews, latest malayalam film's, latest malayalam movie news, latest tamil film news, malayalam film news, Malayalam film Grandmaster Review, Malayalam film ‘Grandmaster’ reviews, malayalam padam Grandmaster Review, Grandmaster, Grandmaster cineama reviews, Grandmaster film reviews, Grandmaster gallery, Grandmaster malayalam movie, Grandmaster malayalam padam reviews, Grandmaster movie, Grandmaster movie previews, Grandmaster movie review
    Last edited by rameshxavier; 05-04-2012 at 04:51 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •