സച്ചിനെ ഇനി സര്* എന്നു വിളിക്കേണ്ടി വരും: യുവി


ഛണ്ഡിഗഡ്*: രോഗത്തെ കുറിച്ച്* ചോദിക്കല്ലെ. അപേക്ഷ ക്രിക്കറ്റ്* ആരാധകരുടെ പ്രിയ താരം യുവരാജ്* സിങ്ങിന്റേതാണ്*. ആളുകളുടെ ചോദ്യശരങ്ങളേറ്റു മടുത്താണ്* യുവി ഇങ്ങനെ പറഞ്ഞു പോയത്*.

രോഗത്തെ കുറിച്ച്* ചോദിക്കല്ലെ. ഇതെനിക്ക്* ഇപ്പോഴും രോഗിയാണെന്ന തോന്നലുണ്ടാക്കുന്നു എന്നാണ്* യുവി കഴിഞ്ഞ ദിവസം തന്റെ വീട്ടില്* വച്ച്* മാധ്യമപ്രവര്*ത്തകരോട്* പറഞ്ഞത്*.

രോഗമുണ്ടെന്ന യാഥാര്*ത്ഥ്യം അംഗീകരിക്കാന്* വളരെ പ്രയാസപ്പെട്ടു. അര്*ബുദത്തിനെതിരെ പോരാടാന്* കഷ്ടപ്പെട്ടു. രോഗാവസ്ഥ തരണം ചെയ്യാന്* ആരാധകരില്* നിന്നും ലഭിച്ച പിന്തുണയ്*ക്ക്* നന്ദിയുണ്ട്*. യുവി പറഞ്ഞു.

തനിക്ക പ്രചോദനമായത്* ലാന്*സ്* ആംസ്*ട്രോങ്* ആണെന്നു പറഞ്ഞ യുവി താനും ആര്*ക്കെങ്കിലും ഒക്കെ പ്രചോദനമായേക്കാം എന്നും അഭിപ്രായപ്പെട്ടു.

കളിക്കളത്തിലേക്ക്* തിരിച്ചു വരുന്നതിനെ കുറിച്ച്* ചോദിച്ചപ്പോള്* പരിശീലനം ആരംഭിക്കാന്* കുറച്ചു കൂടി കഴിയും എന്നാണ്* മറുപടി നല്*കിയത്*. തല്*ക്കാലം സുഹൃത്തുക്കളെയും ചില സ്ഥലങ്ങളും സന്ദര്*ശിക്കാനാണ്* ഇപ്പോള്* ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.

സച്ചിനെ രാജ്യസഭയിലേക്ക്* നാമനിര്*ദ്ദേശം ചെയ്*തതിനെ കുറിച്ച്* ചോദിച്ചപ്പോള്*, "ഇനി സച്ചിനെ ഗുഡ്*മോണിങ്* സര്* എന്നു സംബോധന ചെയ്യേണ്ടി വരും" എന്നാണ്* യുവി പ്രതികരിച്ചത്*.