ലാല്* ജോസ് പ്രതീക്ഷ തെറ്റിച്ചില്ല. ഒരു നല്ല ചിത്രം സമ്മാനിച്ചിരിക്കുന്നു. ഫഹദ് ഫാസില്* നായകനായ ഡയമണ്ട് നെക്*ലെയ്സിന് കേരളമെങ്ങും മികച്ച പ്രതികരണം. ഒരു നല്ല ഫീല്* ഗുഡ് മൂവി എന്നാണ് എല്ലാ സെന്*ററുകളില്* നിന്നും ലഭിക്കുന്ന അഭിപ്രായം.

ഗള്*ഫില്* അടിച്ചുപൊളിച്ചു ജീവിക്കുന്ന ഡോ. അരുണ്* എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്* അഭിനയിക്കുന്നത്. വരുമാനത്തിലും അധികം ചെലവഴിച്ച്, ധൂര്*ത്തടിച്ച് ജീവിക്കുന്ന അരുണിന്*റെ ജീവിതത്തിലേക്ക് മൂന്ന് പെണ്*കുട്ടികള്* വന്നെത്തുന്നതാണ് പടത്തിന്*റെ പ്രമേയം. വളരെ ലളിതമായി പോകുന്ന ആദ്യപകുതി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

ഗൌതമി നായര്* അവതരിപ്പിക്കുന്ന തമിഴ് പെണ്*കുട്ടിയുമായുള്ള അരുണിന്*റെ പ്രണയമാണ് ആദ്യപകുതിയിലെ ഹൈലൈറ്റ്. പിന്നീട് മറ്റ് നായികമാര്* സംവൃതയും അനുശ്രീയും - അവരുമായും നായകന്* പ്രണയത്തില്* തന്നെ!

കിട്ടുന്ന പണമെല്ലാം അടിച്ചുപൊളിച്ചുകളയുന്ന എന്* ആര്* ഐ ബാച്ച്*ലേഴ്സിന്*റെ ജീവിതം എവിടെ ചെന്നെത്തുമെന്ന് ലാല്* ജോസ് കാണിച്ചുതരുന്നു ഡയമണ്ട് നെക്*ലെയ്സില്*. ഇക്ബാല്* കുറ്റിപ്പുറത്തിന്*റെ തിരക്കഥ രസകരമായ മുഹൂര്*ത്തങ്ങളിലൂടെയാണ് പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്. ‘സെവന്*സ്’ എഴുതി പ്രേക്ഷകരെ ബോറടിപ്പിച്ച ഇക്ബാല്* ഈ സിനിമയിലൂടെ അതിന് പരിഹാരം കണ്ടെത്തുന്നു.

പതിവുപോലെ, ഫഹദ് ഫാസില്* ഗംഭീര പ്രകടനം നടത്തി. നായികമാരില്* സംവൃത തന്നെ മുന്നില്*. ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ മായ എന്ന കഥാപാത്രത്തെ സംവൃത ഉജ്ജ്വലമാക്കി. ഗൌതമി നായരും നന്നായി. എന്നാല്* അനുശ്രീയുടെ അഭിനയം പലപ്പോഴും ഓവറായെന്ന് പ്രേക്ഷകര്* പറയുന്നു.

ശ്രീനിവാസനും രോഹിണിയും മികച്ച പ്രകടനമാണ് നടത്തിയത്. ‘നിലാമലരേ നിലാമലരേ പ്രഭാകിരണം വരാറായി’ എന്ന ഗാനം മനോഹരമായി. നന്നായി വിഷ്വലൈസ് ചെയ്തിരിക്കുന്നു ലാല്* ജോസ്. റഫീഖ് അഹമ്മദ് രചിച്ച വരികള്* ആസ്വാദകരെ വശീകരിക്കും.

ഡയമണ്ട് നെക്*ലെയ്സിന്*റെ മൊത്തത്തിലുള്ള ഭംഗിക്ക് ഛായാഗ്രാഹകന്* സമീര്* താഹിറിനോടും നന്ദി പറയണം. ഗള്*ഫില്* ഇന്നേവരെ ചിത്രീകരിച്ചിട്ടുള്ള മലയാള സിനിമകളില്* ഏറ്റവും ദൃശ്യഭംഗിയുള്ള ചിത്രമാണ് ഇത്.


Diamond Necklace:More Stills


Keywords: Fahad Fazil, Samvrutha sunil, Anusree, Gouthami Nair, Lal Jose,Sameer Taheer, Diamond Necklace , Malayalam Movie Review