Results 1 to 1 of 1

Thread: ഉണ്ണി മുകുന്ദന്*: ജയസൂര്യയുടെ മകന്*, മീരാ ജ&am

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഉണ്ണി മുകുന്ദന്*: ജയസൂര്യയുടെ മകന്*, മീരാ ജ&am

    ഉണ്ണി മുകുന്ദന്*: ജയസൂര്യയുടെ മകന്*, മീരാ ജാസ്മിന്*റെയും


    ഉണ്ണി മുകുന്ദന്* നായകനായ ‘മല്ലുസിംഗ്’ പ്രദര്*ശനത്തിനെത്തി. ചിത്രം പ്രതീക്ഷിച്ച ചലനമുണ്ടാക്കുന്നില്ല എന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്* ഉണ്ണി മുകുന്ദന്*റെ കഥാപാത്രത്തെ ഏവരും അഭിനന്ദിക്കുന്നു. പൃഥ്വിരാജിന് ശേഷം ശക്തമായ കഥാപാത്രങ്ങള്*ക്ക് ജീവന്* പകരാന്* ഒരു യുവനടനെ ലഭിച്ചിരിക്കുന്നു എന്നാണ് പരക്കെയുള്ള അഭിപ്രായം.

    ഒട്ടേറെ ഓഫറുകളാണ് ഉണ്ണിമുകുന്ദനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. അതില്* രണ്ടു ചിത്രങ്ങള്* തികച്ചും വ്യത്യസ്തമാണ്. ഒരു ചിത്രത്തില്* ജയസൂര്യയുടെ മകനായാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. ഇനിയൊരു ചിത്രത്തില്* മീരാ ജാസ്മിന്*റെ മകനായും വേഷമിടുന്നു.

    അച്ഛനുറങ്ങാത്ത വീടിന്*റെ രണ്ടാം ഭാഗമായ ‘സാമുവലിന്*റെ മക്കള്*’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്* മീരാജാസ്മിന്*റെ മകനാകുന്നത്. ആ ചിത്രത്തില്* ഉണ്ണി മുകുന്ദന് ഇരട്ടവേഷമാണ്. മീരാ ജാസ്മിന്*റെ ഭര്*ത്താവായും മകനായും. “മീരാ ജാസ്മിനെപ്പോലെ ഒരു നടിക്കൊപ്പം അഭിനയിക്കാനായതിന്*റെ ത്രില്ലിലാണ് ഞാന്*” - ഉണ്ണി ആവേശഭരിതനാകുന്നു.

    എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ‘പാതിരാമണല്*’ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ മകനായി ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. ആ ചിത്രത്തില്* അച്ഛനായും മകനായും ജയസൂര്യ തന്നെയാണ് അഭിനയിക്കാനിരുന്നത്. എന്നാല്* അച്ഛന്* കഥാപാത്രത്തിന്*റെ രംഗങ്ങള്* ചെയ്തു തീര്*ത്തുകഴിഞ്ഞപ്പോള്* ജയന് ഒരപകടത്തില്* പരുക്കേറ്റു. പരുക്ക് ഭേദമായപ്പോള്* പാതിരാമണലിന് നല്*കാന്* ഡേറ്റുമില്ല. അങ്ങനെയാണ് മകന്* കഥാപാത്രത്തിലേക്ക് ഉണ്ണിമുകുന്ദന്* എത്തുന്നത്.
    Last edited by rameshxavier; 05-08-2012 at 04:52 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •