മുന്* ഇന്ത്യന്* ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് നിയമക്കുരുക്കില്*. ഐപിഎല്* മത്സരത്തിനിടെ വെങ്കിടേഷ് പ്രസാദും ഭാര്യ ജയന്തിയും സുരക്ഷാവലയം ഭേദിച്ച് കളിക്കാരുടെ ഇരിപ്പിടത്തിലേക്ക് പ്രവേശിച്ച സംഭവമാണ് ഇതിന് കാരണമായത്. ബാംഗ്ലൂര്* ഡെപ്യൂട്ടി കമ്മിഷണര്* ഓഫ് പൊലീസ് രവികാന്ത് ഗൗഡ വെങ്കിടേഷ് പ്രസാദിനെതിരെ നടപടിക്ക് ശുപാര്*ശ ചെയ്തിരിക്കുകയാണ്.

ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്സിന്റെ ബൌളിംഗ് കോച്ചാണ് വെങ്കിടേഷ് പ്രസാദ്. റോയല്* ചാലഞ്ചേഴ്സും ഡെക്കാന്* ചാര്*ജേഴ്സും തമ്മിലുള്ള ഐപിഎല്* മല്*സരത്തിനു ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിവാദസംഭവമുണ്ടായത്. വെങ്കടേഷ് പ്രസാദിന്റെ ഭാര്യ ജയന്തിയെ സ്റ്റേഡിയത്തില്* നിന്നു ബലമായി പുറത്താക്കാന്* പൊലീസ് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

മത്സരശേഷം കാണികള്* പോയിക്കഴിഞ്ഞപ്പോള്* സ്റ്റേഡിയത്തില്* രണ്ടു സ്ത്രീകളും ഒരു പുരുഷനും നില്*ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്*പ്പെട്ടു. രാത്രി 12 മണിയോടെയായിരുന്നു ഇത്. വെങ്കടേഷ് പ്രസാദിന്റെ ഭാര്യയാണ് താന്* എന്ന് ഇവരില്* ഒരാളായ ജയന്തി പറഞ്ഞു. എന്നാല്* ഇത് ചെവിക്കൊള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്* ഇവരെ പുറത്താക്കാന്* ശ്രമിച്ചു. രംഗം വഷളായതോടെ വെങ്കിടേഷ് പ്രസാദ് സ്ഥലത്തെത്തി. തുടര്*ന്ന് അദ്ദേഹവും എഎസ്ഐയും തമ്മില്* വാക്കേറ്റമുണ്ടായി. ഭാര്യയെ അദ്ദേഹം കളിക്കാരുടെ സമീപത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

എന്നാല്* കൂടുതല്* പൊലീസ് പ്രശ്നത്തില്* ഇടപെട്ടത്തോടെ ഭാര്യയേയും കൂട്ടി പ്രസാദ് സ്റ്റേഡിയത്തില്* നിന്ന് പുറത്തേക്ക് പോയി.


Keywords:cricket news, sports news, police, stadium,IPL compotition,Dcp Seeks Action Against Ventakesh Prasad, Wife