സ്വര്*ണവില വീണ്ടും കുതിക്കുന്നു.പവന് 80 രൂപ വര്*ധിച്ച് 21,840 രൂപയായാണ് വ്യാപാരം തുടരുന്നത്.ഗ്രാമിന് 2,730 രൂപയാണ് വില.സ്വര്*ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്*ധിച്ചതാണു വില വര്*ധിക്കാന്* കാരണമാകുന്നത്.നേരത്തെ ഡിസംബര്* എട്ടിന് രേഖപ്പെടുത്തിയ 21 ,760 രൂപയായിരുന്നു റെക്കോര്*ഡ് .എന്നാല്* അന്താരാഷ്ട്ര വിപണിയില്* സ്വര്*ണത്തിന് ട്രോയ് ഔണ്*സിന് 1637 .30 ഡോളറായി താഴ്ന്നു.സുരക്ഷിത നിക്ഷേപം എന്ന നിലയില്* സ്വര്*ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം കൂടിയതിനാല്* ഇന്ത്യന്* മാര്*ക്കറ്റില്* വിലയിടിവിന് സാധ്യത ഇല്ല എന്നാണ് സ്വര്*ണ വ്യാപാരികളുടെ നിഗമനം.


Keywords: gold, business, dollar, investment, gram, ouns, troy ouns