ഇളയദളപതിയുടെ പുകവലി നിയമക്കുരുക്കില്*


ഇളയദളപതി വിജയ്*യുടെ ആരാധകര്* ആവേശത്തിലാണ്. ‘തുപ്പാക്കി’യുടെ പോസ്റ്റര്* റിലീസായതിന്*റെ സന്തോഷത്തിലാണ് അവര്*. വിജയ് വളരെ സ്റ്റൈലായി സിഗരറ്റ് വലിച്ച് നില്*ക്കുന്ന ഒരു പോസ്റ്ററാണ് ആദ്യം ഇറങ്ങിയത്. ആ സ്റ്റൈലും ഭാവവുമൊക്കെ ആരാധകര്*ക്ക് ശരിക്കും ബോധിച്ചു. എന്നാല്* സംഗതി ഇപ്പോള്* അല്*പ്പം പ്രശ്നമായിരിക്കുകയാണ്.

‘തുപ്പാക്കി’യുടെ പോസ്റ്ററിനെതിരെ ചില ആരോഗ്യ സംഘടനകളും ചെന്നൈയിലെ സാമൂഹ്യ പ്രവര്*ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. വിജയ് സിഗരറ്റ് വലിച്ചു നില്*ക്കുന്ന പോസ്റ്റര്* യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നല്*കുമെന്നാണ് അവര്* പറയുന്നത്. ഒരു സാമൂഹ്യ പ്രവര്*ത്തകന്* ചെന്നൈ പൊലീസില്* ഇതു സംബന്ധിച്ച് ടുബാക്കോ ആക്ട് പ്രകാരം കേസ് നല്*കുകയും ചെയ്തു.

“പൊതുസ്ഥലത്ത് പുകവലിക്കുന്നത് ഇന്ത്യാ ഗവണ്**മെന്*റ് നിരോധിച്ചതാണ്. സിനിമാതാരങ്ങളുടെ മാനറിസങ്ങള്* അനുകരിക്കാനുള്ള പ്രവണത യുവതലമുറയില്* ഇപ്പോള്* കൂടുതലാണ്. തുപ്പാക്കിയുടെ പോസ്റ്ററുകള്* യുവതലമുറയെ തെറ്റായ രീതിയിലേക്ക് പ്രകോപിപ്പിക്കുമെന്നതില്* സംശയമില്ല” - പരാതി നല്*കിയ സാമൂഹ്യപ്രവര്*ത്തകന്* വി ശെല്**വകുമാര്* പറയുന്നു.

തുപ്പാക്കിയുടെ സംവിധായകന്* എ ആര്* മുരുഗദോസ് ഇക്കാര്യത്തില്* തന്*റെ അഭിപ്രായം വ്യക്തമാക്കി - “ഈ പോസ്റ്റര്* ചിത്രത്തിന്*റെ പ്രൊമോഷന് മാത്രം ഉപയോഗിക്കുന്നതാണ്. ഇത്തരം സീനുകളൊന്നും സിനിമയില്* ഉണ്ടാകില്ല. വിജയ് സിഗരറ്റ് വലിക്കുന്ന ഒരു ഷോട്ട് ചിത്രീകരിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു”.