വിവാഹിതരായ സ്ത്രീകള്* രാമായണത്തിലെ സീതയെപ്പോലെയാകണമെന്ന് ബോംബെ ഹൈക്കോടതി. വനവാസത്തിന് പുറപ്പെട്ട ശ്രീരാമനെ നിശബ്ദം പിന്തുടര്*ന്നവളാണ് സീതയെന്നും വിവാഹിതരായ സ്ത്രീകള്* ആ രീതി സ്വീകരിക്കണമെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ പരാമര്*ശം നടത്തിയത്. സ്ഥലംമാറ്റം കിട്ടി പുതിയ സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന ഭര്*ത്താവിന്*റെ ഒപ്പം പോകാന്* ഭാര്യ വിസമ്മതിച്ചതാണ് വിവാഹമോചനക്കേസ് വരെയെത്തി നില്*ക്കുന്നത്. ഭര്*ത്താവാണ് തനിക്ക് വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

“എല്ലാം ഉപേക്ഷിച്ച് ഭര്*ത്താവായ ശ്രീരാമനൊപ്പം വനവാസത്തിന് പോയവളാണ് സീത. 14 വര്*ഷം രാമനൊപ്പം കൊടും വനത്തില്* സീത കഴിയുകയും ചെയ്തു. ഒരു ഭാര്യ അങ്ങനെ ആയിരിക്കണം” - ജസ്റ്റിസ് പി ബി മജ്മുദര്*, ജസ്റ്റിസ് അനൂപ് മൊഹ്*ത എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ച് അഭിപ്രായപ്പെട്ടു.

ഷിപ്പിംഗ് കോര്*പ്പറേഷന്* ഓഫ് ഇന്ത്യയില്* ജോലിക്കാരനായ ആളാണ് പരാതിക്കാരന്*. ഇദ്ദേഹത്തിന് പോര്*ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. എന്നാല്* ഇദ്ദേഹത്തിനൊപ്പം പോര്*ട്ട് ബ്ലെയറിലേക്ക് പോകാന്* ഭാര്യ വിസമ്മതിക്കുകയായിരുന്നു.

2005ലാണ് ഇവര്* വിവാഹിതരായത്. ഭര്*ത്താവ് കൊല്*ക്കത്തക്കാരനും ഭാര്യ മുംബൈ സ്വദേശിനിയുമാണ്. വിവാഹത്തിന് ശേഷമുള്ള അഞ്ചുവര്*ഷം ഇവര്* മുംബൈയില്* തന്നെ താമസിച്ചു. എന്നാല്* പോര്*ട്ട് ബ്ലെയറിലേക്ക് ഭര്*ത്താവിന് സ്ഥലംമാറ്റം കിട്ടിയതോടെ ഭാര്യ ഒപ്പം പോകാന്* വിസമ്മതിച്ചു. തുടര്*ന്നാണ് ഭര്*ത്താവ് വിവാഹമോചനക്കേസ് ഫയല്* ചെയ്തത്. ഇവര്*ക്ക് ഒമ്പത് വയസ് പ്രായമുള്ള മകളുണ്ട്.

കുട്ടിയുടെ ഭാവി ഓര്*ത്തെങ്കിലും ഭാര്യയും ഭര്*ത്താവും ഒന്നിച്ച് ജീവിക്കണമെന്ന് കോടതി നിര്*ദ്ദേശിച്ചു. തന്*റെ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഭര്*ത്താവ് അറിയിച്ചിട്ടുണ്ട്. കേസ് ജൂണ്* 21ലേക്ക് മാറ്റിവച്ചു.



Keywords:Husband, Raman, vanavasa,high court,A wife should be like goddess Sita