കുങ്കുമ പാടങ്ങളില്*
നിലാവിന്റെ സ്വര്*ണ കഞ്ചു കമഴിഞ്ഞു വീണ
രാവിന്* തീരങ്ങളില്*
എന്റെ ആത്മാവില്*
വിശുദ്ധി യുടെ നക്ഷത്ര ദീപ്തി കൊളുത്തിവച്ച്
നീ വിസ്മയ മാവുന്നു ...

വേനല്* മണക്കുന്ന
ഗ്രീഷ്മ നിനവുകളില്*
താമര ഇതളിന്റെ
നനുത്ത ശീതള ധന്യതയായി
എന്നില്* ഉറ കൊളളും
അനുരാഗ നദിയില്*
നീ ഒഴുകി നിറയുന്നു....

ഇലകൊഴിഞ്ഞ
ശിശിര ശിഖര ങ്ങളില്*
കാറ്റ് ഉലയുന്ന
സന്ധ്യകളിലൂടെ
കാമനകളുടെ
തീക്ഷ്ണ ലാവയായ്*
നീ എന്നിലുരുകുന്നു ...

മുകില്* മാലകള്*
കുന്നിറങ്ങി നാട്
കാണാന്* വരും
മഴ നനഞ്ഞ
വെയില്* അണഞ്ഞ നേരങ്ങളില്*
നിന്റെ ഉശ്വാസ ഉഷ്മാവില്* നിന്നും
പുതുമഴയ്ടെ മണം
എന്റെ സിരകളില്* പടരുന്നു ...

മഞ്ഞു പാകിയ
കറുക വരമ്പുകളില്*
സൂര്യ കിരീടം അലിഞ്ഞു പോകവേ
നീ നടന്ന നാട്ടുവഴികളില്*
നേര്*ത്തു പോകുമൊരു
പഴയ പാട്ടെന്റെ
സ്നേഹ താളമെന്*
കരളി ലൂറുന്നു...

Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal, nombarakili. ishtaganam, ariyunno nee, kavitha venalmanamulla greeshmam