ഒരു പ്രണയത്തിന്*റെ വസന്തം മുഴുവന്*
ഞാന്* നിനക്കു കാഴ്ച വച്ചു,
ഒരു ഹൃദയത്തിന്*റെ നിലാവു മുഴുവന്*
നിനക്കായ്* കരുതി വച്ചു !

നിന്നോടുരിയാടാന്* കൊതിച്ച മനസ്സിന്*റെ വിങ്ങലും
നിന്നോടൊത്തു ചേരാന്* കൊതിച്ച
എന്*റെ ഹൃദയത്തിന്*റെ ദ്രുത താളങ്ങളും വേണ്ടെന്നു വച്ച്
നീ എവിടെ പോയ്* മറഞ്ഞു?

മഴ മേഘങ്ങളുടെ ഇരുളു പരക്കുമ്പോള്*
ഓരോ വര്*ഷ മേഘവും പെയ്തൊഴിയുമ്പോള്*
ഇനിയൊരു മഴക്കാലത്തിനായ് കാത്തിരിയ്ക്കുമ്പോള്*
എന്നില്* വേദനയായ് നിറയുകയാണ് നീ.


നീ മറന്നു വച്ച എന്*റെ ഓര്*മകളില്*
ഒരിയ്ക്കലും മറക്കില്ലെന്നു നീ പറഞ്ഞ
എന്*റെ ചുടു ചുംബനത്തിന്* ഓര്*മകളും
നിന്*റെ സിരകളില്* അലിഞ്ഞില്ലാതാവുകയാണോ ?


നിന്*റെ ഓര്*മകളില്* ഞാന്* എന്നെങ്കിലും വരികയാണെങ്കില്*
ഓര്*ക്കണം ഒരാള്* ഇവിടെ ഏകനായ് നിന്നെയും കാത്തിരിപ്പുണ്ടെന്ന് !
നീ തന്ന വസന്തവും നിന്*റെ പ്രണയ സമ്മാനങ്ങളും
മനസ്സിലിന്നും മായാതെ കാത്തു വയ്ക്കുന്നുണ്ടെന്ന് !!Keywords:love song, kavitha,poems,malayalam kavithakal,prannayathinte vasantham