തോല്**വി ആവര്*ത്തിക്കാതിരിക്കാന്* നായകനെ തന്നെ മാറ്റി പരീക്ഷിക്കുകയാണ് പൂനെ വാരിയേഴ്സ് ചെയ്തത്. പക്ഷേ എന്നിട്ടും തോറ്റു. സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിനെ നേരിട്ട പൂനെ 35 റണ്*സിന്റെ തോല്**വി ഏറ്റുവാങ്ങി.

174 റണ്*സ് വിജയല*ക്*ഷ്യം പിന്തുടര്*ന്ന പൂനെ 20 ഓവറില്* ഒമ്പത് വിക്കറ്റ് നഷ്ടത്തില്* 138 റണ്*സ് മാത്രമാണ് നേടിയത്.

ഈ സീസണില്* കളിക്കാതെ പുറത്തിരിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് സൌരവ് ഗാംഗുലി. ഡാനിയല്* വിറ്റോറി, കുമാര്* സംഗക്കാര എന്നിവരാണ് ഇതിന് മുമ്പ് പുറത്തിരുന്നത്.

അതേസമയം താന്* ഒരു ബ്രേക്ക് എടുത്തതാണെന്നും അടുത്ത മത്സരത്തില്* ടീമിനെ നയിക്കാന്* തിരിച്ചെത്തും എന്നും ഗാംഗുലി പ്രതികരിച്ചു. അടുത്ത സീസണില്* ഗാംഗുലി ആയിരിക്കില്ല ടീമിനെ നയിക്കുക എന്ന സൂചനയും സഹാറാ ഗ്രൂപ്പ് ചെയര്*മാന്* സുബ്രത റോയ് നല്*കിയിട്ടുണ്ട്. എന്നാല്* ഇതേക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഗാംഗുലി പ്രതികരിച്ചത്.

more pictures

Keywords: Cricket news, sports news, Daniel Vitory, Sahara Group, Kumar Sankara,Sourav Ganguly Sits ,Steven Smith Takes the Reins