സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* നെടുമുടിവേണു നായകനാകുന്നു. കടലിന്*റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്*റോ ജോസഫും ബെന്നി പി നായരമ്പലവും ചേര്*ന്ന് നിര്*മ്മിക്കുന്ന ഈ സിനിമയില്* നമിതാ പ്രസാദാണ് നായിക. ചിത്രത്തിന് ഒരുകാര്യം പറയാനുണ്ട്... എന്ന് പേരിട്ടതായി സൂചനയുണ്ട്.

ഒരു എഴുപതുകാരനും 18 വയസ്സുള്ള പെണ്*കുട്ടിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പ്രമേയമാക്കുന്നത്. പെണ്*കുട്ടിയുടെ കാമുകനായി നിവിന്* പോളി അഭിനയിക്കുന്നു. കെ പി എ സി ലളിത, മാമുക്കോയ, മുകേഷ്*, ഇന്നസെന്*റ്*, ചെമ്പില്* അശോകന്* തുടങ്ങിയവരും അഭിനയിക്കുന്നു.

കേരളത്തിലെ കടലോര പ്രദേശങ്ങളില്* ജൂലൈയില്* ചിത്രീകരണം ആരംഭിക്കും. വേണുവാണ് ക്യാമറ. സംഗീതം ഇളയരാജ.

സത്യന്*റെ കഴിഞ്ഞ ചിത്രമായ സ്നേഹവീട് മോഹന്*ലാല്* നായകനായിട്ടും തിയേറ്ററുകളില്* സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, സിനിമയുടെ തിരക്കഥ മോശമാണെന്ന വിമര്*ശനവും കേട്ടു. ഇതോടെയാണ് പുതിയ നിലപാടുമായി സത്യന്* അന്തിക്കാട് അടുത്ത ചിത്രം ആരംഭിക്കുന്നത്. സത്യന്* അന്തിക്കാടിന്*റെ സമീപകാല ചിത്രങ്ങളായ ഭാഗ്യദേവത, വിനോദയാത്ര, മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്* തുടങ്ങിയ സിനിമകളില്* നെടുമുടി വേണുവിന് ഗംഭീര കഥാപാത്രങ്ങള്* ലഭിച്ചിരുന്നു. സത്യന്*റെ ആദ്യകാല ചിത്രങ്ങളായ അപ്പുണ്ണി, കിന്നാരം, മണ്ടന്*മാര്* ലണ്ടനില്*, വെറുതെ ഒരു പിണക്കം തുടങ്ങിയ സിനിമകളില്* നെടുമുടി നായകനായിരുന്നു.

മലര്*വാടി ആര്*ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്* പോളി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സെവന്*സ്, മെട്രോ തുടങ്ങിയ സിനിമകളില്* വേഷമിട്ടു. വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന തട്ടത്തിന്* മറയത്ത് എന്ന ചിത്രത്തിലും നിവിന്* പോളിയാണ് നായകന്*. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്.

എന്തായാലും മറ്റുള്ളവരുടെ തിരക്കഥകളില്* സിനിമയെടുക്കാനുള്ള സത്യന്* അന്തിക്കാടിന്*റെ തീരുമാനം സന്തോഷത്തോടെയാണ് സിനിമാസ്വാദകര്* സ്വീകരിക്കുന്നത്. ഒപ്പം സൂപ്പര്*താരങ്ങള്*ക്കുവേണ്ടിയുള്ള തട്ടിക്കൂട്ട് സിനിമകള്* ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും കൈയടി ലഭിക്കുമെന്നാണ് പ്രതീക്ഷ.

More Stills


Keywords:Malarvadi Arts Club, Vineeth Sreenivasa, Sevens, Metro, Nivin Polly, Namitha, malayalam film news,Nedumudi in Sathyan Film