മടിയില്* തല ചായ്ച്ചു
അടുത്തിരുന്നു കുശലം ചോദിക്കും
എന്നെ മറന്നോ?
എന്നോടിഷ്ടോണ്ടോ…?
ന്തേ ഒന്നും മിണ്ടാത്തെ…?
എത്ര നാളെന്നു വെച്ചാ….?
പെയ്തൊഴിയാത്ത പരിഭവങ്ങള്*

നീയല്ലാതെയാരെ….?
ഞാനെന്നെ എന്നെ മറന്നൂ…
നിന്നെ മാത്രമോര്*ത്തിരിക്കുമ്പോള്*…
എന്തേലുമൊന്നു പറയും മുമ്പേ
ഒരു കാറ്റിലെന്ന പോലകന്നു പോയ്*

ആരോ കൊരുത്തിട്ടൊരു
നൂലിലെന്ന പോലെ
ദിശയറിയാതെ വരുന്നൊരു
കാറ്റിന്റെ ഗതിക്കു ചെവിയോര്ത്തു
പരിഭവങ്ങളുടെ നഖക്ഷതങ്ങളെലേല്*പ്പിച്ചു
ഒരു മാലാഖയിപ്പോഴും നീ എന്* അരികിലുണ്ട്.


Keywords:love poem,song, love story, kavithakal,malayalam kavithakal