ഐ പി എല്* മത്സരത്തിനിടെ വാങ്കഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയില്ലെന്ന് കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്*. മുംബൈ ക്രിക്കറ്റ് അസോസിയേഷന്*(എംസിഎ) ഭാരവാഹികള്* തന്നോട് പ്രകോപനപരമായി പെരുമാറി. മകളെ സുരക്ഷാ ഉദ്യോഗസ്ഥര്* കയ്യേറ്റം ചെയ്തു. അപ്പോള്* ദേഷ്യം വന്നു. എന്നാല്* താന്* മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖ് ഖാന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്* പ്രവേശിക്കുന്നതില്* ആജീവനാന്ത വിലക്ക് ഏര്*പ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോടു ഷാരൂഖ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്*(എംസിഎ) വിലക്ക് ഏര്*പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്*സും കൊല്*ക്കത്ത നൈറ്റ് റൈഡേശ്സുന്* തമ്മിലുള്ള മത്സരത്തിനിടെയെയായിരുന്നു സംഭവം. മത്സരത്തിനിടെ ഷാരൂഖും അംഗരക്ഷകരും മൈതാനത്തിലേക്ക് കടക്കാന്* ശ്രമിച്ചപ്പോള്* സുരക്ഷാ ഉദ്യോഗസ്ഥന്*മാര്* തടയുകയായിരുന്നു. എന്നാല്* ഷാരൂഖ് സുരക്ഷാ ഉദ്യോഗസ്ഥന്*മാരെ കയ്യേറ്റം ചെയ്യാന്* ശ്രമിച്ചു. അസോസിയേഷന്* പ്രസിഡന്റായ വിലാസ്*റാവു ദേശ്മുഖ് ഉള്*പ്പെടെയുള്ളവരോട് മോശമായി പെരുമാറിയെന്നുമാണ് പരാതി.

ഷാറൂഖ് ഖാന്റെ പെരുമാറ്റത്തിനെതിരെ മുംബൈ മറൈന്* ഡ്രൈവ് പോലീസ് സ്*റ്റേഷനില്* പരാതി നല്*കിയെന്ന് എംസിഎ സെക്രട്ടറി നിതിന്* ദലാല്* പറഞ്ഞു.


Shah Rukh Khan more stills


Keywords:IPL,Mumbai Indians,Night Riders,Wankade Stadium,I was very angry, but not drunk, clarifies Shah Rukh Khan