ഓര്*മ്മകളുടെ മട്ടുപ്പാവി ലിരുന്നു കൊണ്ട്
കാല മാകുന്ന പഴം പുസ്തകം മറിച്ചു നോക്കുമ്പോള്*
ആരോ കോറിയിട്ട ആ വരികള്* ക്കിടയില്*
എന്റെ കൈപ്പട കണ്ടാല്* നീ ഞെട്ടരുത്.
മനസ്സിന്റെ മാന്ത്രിക കൂട്ടില്* പണ്ടെന്നൊ
മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച
ആ മയില്*പ്പീലി ത്തുണ്ട് ഒരു കഥ പറഞ്ഞാല്*
നീ ഒരിക്കലും പരിഭവിക്കരുത്.

അങ്ങകലെ ആ ഉണക്ക മര ച്ചില്ലയില്*
കൂടു വിട്ടു പോയ ഇണ ക്കുരുവിയെ തേടി
കരയുന്ന രാക്കിളിയുടെ വിരഹ ഗാനം കേട്ടാല്*
എന്റെ ഇടറുന്ന ശബ്ദം നീ ഓര്*ക്കരുത്.

ഉമ്മറ ക്കോണില്* എന്നും താലോലിച്ചു വളര്*ത്തീട്ടും
ഒരിക്കലും പൂക്കാതെ നില്*ക്കുന്ന മുല്ല ച്ചെടി കണ്ടാല്*
ഒരു നാളും പൂവിടാതെ വാടി ക്കരിഞ്ഞു പോയ
എന്റെ സ്വപ്നങ്ങളെ ക്കുറിച്ചു നീ ചിന്തിക്കരുത്.

ഇതൊന്നും നിനക്കു താങ്ങാനാവില്ല.
കണ്*ചിപ്പി ക്കുള്ളില്* നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന
മിഴിനീര്* മുത്തു താഴെ വീണു പോകും.
അതെന്നെ വല്ലാതെ വേദനിപ്പിക്കും.


Keywords: kavithakal, poems, mayilpeepithundu, love poem, sad songs, malayalam songs,stories