ഇത്രയും നിരുത്തവാദിത്തം കാട്ടുന്ന ഒരു നടനുമായി എങ്ങനെ സഹകരിക്കും. ചിത്രീകരണം തുടങ്ങും മുമ്പ് അദ്ദേഹം പിന്**മാറിയത് നന്നായി - സ്പിരിറ്റ് എന്ന തന്*റെ പുതിയ ചിത്രത്തില്* നിന്ന് നടന്* പ്രകാശ് രാജ് പിന്**മാറിയതിനെക്കുറിച്ച് സംവിധായകന്* രഞ്ജിത് പ്രതികരിച്ചത് ഇങ്ങനെയാണ്.

സ്പിരിറ്റ് ചിത്രീകരണം പൂര്*ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്* ജോലികള്* പുരോഗമിക്കുന്നു. പ്രകാശ് രാജ് അവതരിപ്പിക്കാനിരുന്ന അലക്സി തദേവൂസ് എന്ന കഥാപാത്രത്തെ ചിത്രത്തില്* അവതരിപ്പിച്ചിരിക്കുന്നത് രഞ്ജിത്തിന്*റെ സന്തതസഹചാരിയും തിരക്കഥാകൃത്തുമായ ശങ്കര്* രാമകൃഷ്ണനാണ്. എന്നാല്* സ്പിരിറ്റില്* താന്* പ്രകാശ് രാജിന്*റെ പകരക്കാരനല്ലെന്ന് ശങ്കര്* പറയുന്നു.

ഞാന്* യഥാര്*ത്ഥമായ അര്*ത്ഥത്തില്* പ്രകാശ് രാജിന്*റെ പകരക്കാരനല്ല. പ്രകാശ് രാജ് ചെയ്യാനിരുന്ന വലിയ കഥാപാത്രത്തെ കുറച്ചുകൂടി ലളിതമായ രീതിയില്* അവതരിപ്പിക്കുകയാണ് ചെയ്തത്. പ്രകാശ് രാജ് ചെയ്യാനിരുന്ന കഥാപാത്രത്തിന്*റെ ഒരു നിഴല്* മാത്രമാണ് അത് - ശങ്കര്* രാമകൃഷ്ണന്* വ്യക്തമാക്കുന്നു.

ഡേറ്റില്ലാത്തതുകൊണ്ടാണ് താന്* സ്പിരിറ്റില്* നിന്ന് പിന്**മാറിയതെന്നാണ് പ്രകാശ് രാജ് അറിയിച്ചിരുന്നത്. എന്നാല്* യഥാര്*ത്ഥ കാരണം പ്രതിഫലത്തര്*ക്കമാണെന്നാണ് സൂചന. മൂന്നുകോടി രൂപയാണത്രെ സ്പിരിറ്റില്* അഭിനയിക്കാന്* പ്രകാശ് രാജ് ചോദിച്ചത്. ആ സിനിമയുടെ മൊത്തം ബജറ്റ് പോലും അത്രയും വരില്ല. അതുകൊണ്ടുതന്നെ പ്രകാശ് രാജിനെ ഒഴിവാക്കി ശങ്കര്* രാമകൃഷ്ണനെ രഞ്ജിത് ആ കഥാപാത്രത്തെ ഏല്*പ്പിക്കുകയായിരുന്നു. എന്നാല്* പ്രകാശ് രാജ് ചെയ്യാനിരുന്ന കഥാപാത്രത്തെ ഡയല്യൂട്ട് ചെയ്താണ് ശങ്കറിനെ ഏല്*പ്പിച്ചത് എന്നതാണ് സത്യം.

മുമ്പ് അധ്യാപകനായിരുന്ന, ഇപ്പോള്* കര്*ഷകനായ അലക്സി തദേവൂസ് എന്ന കഥാപാത്രത്തെയാണ് ഞാന്* സ്പിരിറ്റില്* അവതരിപ്പിക്കുന്നത്. മോഹന്*ലാല്* അവതരിപ്പിക്കുന്ന രഘുനന്ദന്* എന്ന കഥാപാത്രത്തിന്*റെ അടുത്ത സുഹൃത്താണ്. ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു വേഷം - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* ശങ്കര്* രാമകൃഷ്ണന്* വ്യക്തമാക്കി.