മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്* പ്രവേശിക്കുന്നതില്* നിന്നു നടന്* ഷാരൂഖ് ഖാന് ഏര്*പ്പെടുത്തിയ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്* പിന്*വലിച്ചേക്കും. ഷാരൂഖ് പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെയാണ് എം സി എ വിലക്ക് പിന്**വലിക്കാന്* ആലോചിക്കുന്നത്.

കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്* പ്രവേശിക്കുന്നതില്* നിന്ന് അഞ്ച് വര്*ഷത്തേയ്ക്ക് വിലക്ക്. ഏര്*പ്പെടുത്തിയിരുന്നു.സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോടു ഷാരൂഖ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്*(എംസിഎ) വിലക്ക് ഏര്*പ്പെടുത്തിയത്.

ചെന്നൈയെ പരാജയപ്പെടുത്തി കൊല്*ക്കത്ത നൈറ്റ്* റൈഡേഴ്*സ് ആദ്യമായി ഐപിഎല്* കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഷാരൂഖ്*, വാങ്കഡെ സംഭവത്തില്* ഖേദം പ്രകടിപ്പിച്ചിരുന്നു. സ്വന്തം ടീമായ കുട്ടികളോടും ഞാന്* മോശമായി പെരുമാറുന്നത്* കണ്ട എല്ലാ ആരാധകരോടും മാപ്പുപറയുന്നു. ഒരിക്കലും അത്തരത്തില്* പെരുമാറരുതായിരുന്നു. ഇപ്പോള്* എന്റെ ടീം കിരീടം നേടിയിരിക്കുന്ന സാഹചര്യത്തില്* എല്ലാവരും എനിക്ക് മാപ്പുതരും എന്നാണ്* കരുതുന്നതെന്നും ഷാരൂഖ് പറഞ്ഞിരുന്നു.


More stills


Keywords:Kolkatha night riders,Mumbai cricket association, IPL,cricket news, sports news, malayalam cricket news, Wankhede ban on Shahrukh Khan ,Vilasrao Deshmukh