നഗരത്തിന് അരികിലുള്ള റോഡില്* നോട്ടുമഴ പൊഴിഞ്ഞത് നാട്ടുകാരെ അത്ഭുതപ്പെടുത്തി. നൂറ്, അമ്പത്, ഇരുപത്, പത്ത് രൂപാ നോട്ടുകളാണ് ഇവിടെ കാറ്റില്* പറന്നിറങ്ങിയത്. ആദ്യം അത്ഭുത പരതന്ത്രയായ നാട്ടുകാര്* പിന്നീട് റോഡിലിറങ്ങി നോട്ടിന് വേണ്ടി പരസ്പരം മല്ലിടാന്* തുടങ്ങി. അവസാനം പൊലീസ് എത്തിയാണ് സ്ഥിതിഗതികള്* ശാന്തമാക്കിയത്.

തിങ്കളാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്. വെല്ലൂര്* നഗരത്തിന് അടുത്തുള്ള റോഡിലാണ് കാറ്റില്* നോട്ടുകള്* പറന്നിറങ്ങാന്* തുടങ്ങിയത്. ആദ്യം പറന്നിറങ്ങിയത് നൂറുരൂപാ നോട്ടുകളാണ്. ആദ്യമൊന്ന് അമ്പരന്ന നാട്ടുകാര്* തുടര്*ന്ന് നോട്ടുവേട്ടയ്ക്കായി റോഡില്* നിരന്നു. ഓടിയും ചാടിയും നോട്ട് കൈക്കലാക്കാന്* ശ്രമിച്ചവരില്* വൃദ്ധരും കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു.

നൂറുരൂപയ്ക്ക് പിന്നാലെ അമ്പത് രൂപാ നോട്ടുകള്* പറന്നിറങ്ങാന്* തുടങ്ങി. തുടര്*ന്ന് ഇരുപതിന്റെയും പത്തിന്റെയും നോട്ടുമഴയാണ് പൊഴിഞ്ഞത്. ഇതിനിടെ ആരോ പൊലീസിന് ഫോണ്* ചെയ്യുകയും പൊലീസ് സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ നോട്ടുകളെല്ലാം നാട്ടുകാരുടെ പോക്കറ്റില്* എത്തിയിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസിന് പിടിച്ചെടുക്കാനായത് 8,900 രൂപ മാത്രമാണ്.

എങ്ങനെയാണ് റോഡില്* നോട്ടുമഴ ഉണ്ടായതെന്ന കാര്യം അജ്ഞാതമാണ്. എവിടെ നിന്നാണ് നോട്ടുകള്* വന്നത്, ആരാണത് പറത്തിയത് എന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവ കള്ളനോട്ടല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ വ്യാസാര്*പാഡിയിലും മാസങ്ങള്*ക്ക് മുമ്പ് ഇതുപോലെ റോഡില്* നോട്ടുമഴ പൊഴിഞ്ഞിരുന്നു.


Keywords:Police,public road,Currency Rain in Vellore Road