ഗ്രാന്*റ്*മാസ്റ്റര്* തിയേറ്ററുകളില്* വീഴുന്നു!





അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ത്രില്ലറാണ് മോഹന്*ലാല്* നായകനായ ഗ്രാന്*റ്*മാസ്റ്റര്*. മോഹന്*ലാലിന്*റെ സൂപ്പര്* പെര്*ഫോമന്*സുകൊണ്ടും ബി ഉണ്ണികൃഷ്ണന്*റെ സംവിധാനമികവുകൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. മികച്ച ഇനിഷ്യല്* കളക്ഷനും ഈ സിനിമയ്ക്കുണ്ടായിരുന്നു. എന്നാല്* റിലീസായി നാലുവാരം പിന്നിടുമ്പോള്* ഗ്രാന്*റ്മാസ്റ്റര്* തിയേറ്ററുകളില്* കിതയ്ക്കുകയാണ്.


സസ്പെന്*സ് ത്രില്ലറുകള്*ക്ക് സംഭവിക്കുന്ന പതിവ് വീഴ്ച ബോക്സോഫീസില്* ഗ്രാന്*റ്*മാസ്റ്ററിനും സംഭവിക്കുന്നു. ലോംഗ് റണ്* ഉറപ്പിക്കാനാവാതെ ചിത്രം തിയേറ്ററുകളില്* നിന്ന് ഒഴിവാകുകയാണ്. 62 സെന്*ററുകളില്* റിലീസ് ചെയ്ത ഗ്രാന്*റ്മാസ്റ്റര്* നാലുവാരം പിന്നിടുമ്പോള്* 41 തിയേറ്ററുകളില്* നിന്ന് മാറ്റിക്കഴിഞ്ഞു.

ഇപ്പോള്* 18 കേന്ദ്രങ്ങളിലും കുറച്ച് മള്*ട്ടിപ്ലക്സുകളിലും മാത്രമാണ് ഗ്രാന്*റ്മാസ്റ്റര്* കളിക്കുന്നത്. പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചു. കുടുംബപ്രേക്ഷകരെ ആകര്*ഷിക്കാന്* കഴിയാതെ പോയതാണ് ഗ്രാന്*റ്*മാസ്റ്റര്*ക്ക് വിനയാകുന്നത്.

തുടര്*ച്ചയായി കാണിക്കുന്ന കൊലപാതക ദൃശ്യങ്ങളും മറ്റും സ്ത്രീകളെയും കുട്ടികളെയും തിയേറ്ററുകളില്* നിന്ന് അകറ്റുകയായിരുന്നു. സമീപകാലത്ത് തിയേറ്ററുകളിലെത്തിയതില്* ഏറ്റവും മികച്ച സിനിമയ്ക്ക് സംഭവിച്ച ഈ ദുര്യോഗം സിനിമാ പണ്ഡിതരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.

കൊലപാതകങ്ങളും രക്തക്കളിയുമൊന്നും മലയാളികളെ ആകര്*ഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഗ്രാന്*റ്മാസ്റ്ററിനുണ്ടായ തിരിച്ചടിയിലൂടെ പ്രേക്ഷകര്* സിനിമാക്കാര്*ക്ക് നല്*കിയിരിക്കുന്നത്. ആദ്യഷോയോടെ സസ്പെന്*സ് വെളിപ്പെടുനത് ഇത്തരം സിനിമകള്*ക്കുണ്ടാകുന്ന മറ്റൊരു കുഴപ്പമാണ്. മലയാളത്തിലെ വലിയ ഹിറ്റുകളായ സി ബി ഐ സീരീസിനെപ്പോലും സസ്പെന്*സ് വെളിപ്പെടുന്നത് ദോഷകരമായി ബാധിച്ച ചരിത്രമാണുള്ളത്.