നവാഗതനായ അനൂപ് കണ്ണന്* സംവിധാനം ചെയ്യുന്ന ‘ജവാന്* ഓഫ് വെള്ളിമല’ മമ്മൂട്ടിയാണ് നിര്*മ്മിക്കുന്നത്. ലാല്* ജോസ് സംവിധാനം ചെയ്യുന്ന ‘ഇമ്മാനുവല്*’ എന്ന ചിത്രത്തിന്*റെയും നിര്*മ്മാണം മമ്മൂട്ടിയാണ്. മികച്ച തിരക്കഥകള്* കണ്ടെത്തി അവ എത്രയും വേഗം ചിത്രീകരണം പൂര്*ത്തിയാക്കി തിയേറ്ററിലെത്തിച്ച് വിജയം കൊയ്യാനുള്ള തന്ത്രം മമ്മൂട്ടി നടപ്പാക്കിത്തുടങ്ങി.

എട്ടു സിനിമകള്* തുടര്*ച്ചയായി പരാജയപ്പെട്ടതോടെയാണ് മമ്മൂട്ടി കൂടുതല്* ജാഗ്രത പാലിച്ചു തുടങ്ങിയത്. തന്*റെ സിനിമകളുടെ തിരക്കഥകളുടെ ദൌര്*ബല്യമാണ് ആ ചിത്രങ്ങള്* പരാജയപ്പെടാനുണ്ടായ കാരണമെന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച തിരക്കഥകള്*ക്കായി വലിയ അന്വേഷണമാണ് മമ്മൂട്ടി നടത്തുന്നത്.

‘വെനീസിലെ വ്യാപാരി’ ഒരു പരാജയ ചിത്രമായിരുന്നു. എന്നാല്* ആ സിനിമയെഴുതിയ ജയിംസ് ആല്*ബര്*ട്ടിന്*റെ കൈയില്* പുതിയൊരു ആശയം ഉണ്ടെന്നറിഞ്ഞ മമ്മൂട്ടി ഉടന്* തന്നെ അത് തിരക്കഥയാക്കാന്* ആവശ്യപ്പെടുകയായിരുന്നു. ജവാന്* ഓഫ് വെള്ളിമല പിറക്കുന്നത് അങ്ങനെയാണ്. ആ സിനിമ നിര്*മ്മിക്കാനും മമ്മൂട്ടി തയ്യാറായി.

അതേസമയം തന്നെ, ലാല്* ജോസിന്*റെ ചിത്രത്തിന് പണമിറക്കാനും മമ്മൂട്ടി തയ്യാറായിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ പേര് ‘ഇമ്മാനുവല്*’. നവാഗതനായ എ സി വിജീഷാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. വിജീഷിന്*റെ കഥ കേട്ടയുടന്* തന്നെ ഈ സിനിമയുടെ നിര്*മ്മാണച്ചുമതലയും മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു. വളരെ പ്രത്യേകതകളുള്ള ഒരു അച്ചായന്* കഥാപാത്രമായിരിക്കും ഈ സിനിമയില്* മമ്മൂട്ടിക്ക് എന്നാണ് റിപ്പോര്*ട്ടുകള്*. മറവത്തൂര്* കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്.

വിദ്യാസാഗര്* സംഗീതം നിര്*വഹിക്കുന്ന ഇമ്മാനുവലിന് ക്യാമറ ചലിപ്പിക്കുന്നത് സമീര്* താഹിര്*. ലാല്* ജോസിന്*റെ ആദ്യചിത്രമായ മറവത്തൂര്* കനവില്* നായകന്* മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്* ‘പുറം*കാഴ്ചകള്*’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്* ജോസും ഒന്നിച്ചു.

Mammootty more stills


Keywords:Vidhya sagar, Puramkazhchakal,LalJose,Jawan of Vellimala,Venicile vyapari,Pattallam,Kerala Cafe,malayalam film news,Mammootty as Emmanuel