ഉറുമിയുടെ സം*വിധായകനായ സന്തോഷ് ശിവനും നിര്*മാതാക്കളായ പൃഥ്വിരാജും ഷാജി നടേശനുമെല്ലാം തന്നെ പറ്റിച്ചുവെന്ന് മലയാളിയായ തമിഴ് സൂപ്പര്**താരം ആര്യ. സന്തോഷ് ശിവന്* സം*വിധാനം ചെയ്ത ഉറുമിയുടെ തമിഴ് റിമേക്കിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ പിന്നണി പ്രവര്*ത്തകര്* ചെന്നൈയില്* നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ആര്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആര്യയെന്തോ വിമര്*ശനം ഉന്നയിക്കാന്* പോകുകയാണെന്ന് കരുതിയിരുന്ന മാധ്യമപ്രവര്*ത്തകര്*ക്ക് പറ്റിപ്പ് എന്താണെന്ന് ആര്യ വിശദീകരിച്ചപ്പോള്* ചിരിയടക്കാനായില്ല.

ഉറുമിയില്* ഒരു വേഷമുണ്ടെന്നും അഭിനയിക്കണം എന്നും ആവശ്യപ്പെട്ട് സന്തോഷ് ശിവനും പൃഥ്വിരാജുമൊക്കെ എന്നെ വിളിച്ചപ്പോള്* ആരൊക്കെയാണ് നായികമാരെന്നാണ് ഞാന്* അന്വേഷിച്ചത്. വിദ്യാബാലന്*, ജെനിലിയ, നിത്യാമേനോന്*, തപു എന്നീ പേരുകള്* കേട്ടപ്പോള്* തന്നെ എന്റെ മനസില്* ലഡു പൊട്ടി. ഞാനുടനെ സമ്മതിച്ചു.

എന്നാല്* ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് എല്ലാവരും എന്നെ പറ്റിക്കുകയാണെന്ന് മനസിലായത്. മൂന്ന് ദിവസം കൊണ്ട് എന്റെ ഷൂട്ടിംഗും കഴിച്ച് അവരെന്നെ പായ്ക്കപ്പ് ചെയ്തു. പഴയ തലമുറയിലെ ഒരു കഥാപാത്രത്തെയാണ് ഞാന്* അഭിനയിക്കേണ്ടിയിരുന്നത് എന്നതിനാല്* ഒരൊറ്റ സുന്ദരികളുമായും എനിക്ക് കോമ്പിനേഷന്* സീനുകള്* ഇല്ലായിരുന്നു. വിദ്യാബാലന്*, നിത്യാമേനോന്*, ജെനിലിയ എന്നിവര്*ക്കൊപ്പം അടിച്ചുപൊളിക്കാം എന്നും സ്വപ്നം കണ്ട് പോയ ഞാന്* പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞാല്* മതിയല്ലോ! - ആര്യ പറഞ്ഞു.

പത്രസമ്മേളനത്തില്* പൃഥ്വിരാജും സന്തോഷ് ശിവനും പങ്കെടുത്തിരുന്നു. ചെന്നൈയിലെ സത്യം തീയേറ്ററിലെ ഏതാണ്ടെല്ലാ സ്ക്രീനുകളിലും ഉറുമിയാണ് കളിക്കുന്നത് എന്ന് കണ്ടപ്പോള്* സത്യത്തില്* ഇത് ഉറുമി തന്നെയല്ലേ എന്ന് താന്* അത്ഭുതപ്പെട്ടതായി പൃഥ്വിരാജ് പറഞ്ഞു. തമിഴ്നാട്ടില്* ഉറുമിക്ക് ലഭിച്ച വന്* സ്വീകരണത്തില്* താന്* സം*തൃപ്തനാണെന്ന് സന്തോഷ് ശിവന്* പറഞ്ഞു.

വാല്**ക്കഷണം: പ്രസിദ്ധരായ എല്ലാവര്*ക്കും ഒരു വിളിപ്പേര് ഇട്ടുകൊടുത്തില്ലെങ്കില്* തമിഴ് ജനതയ്ക്ക് ഉറക്കം വരില്ല എന്ന് ഏവര്*ക്കും അറിയാവുന്നതാണ്. എം*ജി രാമചന്ദ്രന്* (മക്കള്* തിലകം), കമലാഹാസന്* (ഉലകനായകന്*), രജനീകാന്ത് (സൂപ്പര്*സ്റ്റാര്*), കരുണാനിധി (കലൈഞ്ജര്*), കെ*ആര്* വിജയ (പുന്നകൈ അരസി), രംഭ (തുടയഴകി) എന്നിങ്ങനെ പ്രശസ്തരായവര്*ക്കെല്ലാം പേരിട്ട തമിഴകം, സന്തോഷ് ശിവനെയും പിടിച്ചുനിര്*ത്തി പേരിട്ടുകൊടുത്തു! ഒളിവഴി മന്നന്* എന്നാണ് സന്തോഷിന് ഇട്ടിരിക്കുന്ന പേര്. പേരുകേട്ട് ആരും നെറ്റിചുളിക്കരുത്. ഛായാഗ്രഹണത്തിന്റെ രാജാവ് എന്നേ ഇതിനര്*ത്ഥമുള്ളൂ!


Arya More pictures



Keywords: Santhosh Shivan, K R Vijaya, kamalahaasan,Rambha,Rajanikanth, Karunnanidhi, Prithviraj,malayalam film news,Urumi Director Cheated me,Arya