മോഹന്*ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന സ്പിരിറ്റിന്റെ ജോലികള്* ഏറെക്കുറേ പൂര്*ത്തിയായിക്കഴിഞ്ഞു. സ്പിരിറ്റിന് ശേഷം രഞ്ജിത്ത് ലീല എന്ന ചിത്രം ഒരുക്കുമെന്നായിരുന്നു റിപ്പോര്*ട്ട്. എന്നാല്* മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മമ്മൂട്ടി ചിത്രത്തിന്റെ പ്രവര്*ത്തനങ്ങള്* തുടങ്ങാനാണ് രഞ്ജിത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്*ട്ട്. രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് മലബാര്* എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാര്* പശ്ചാത്തലമാകുന്ന ചിത്രത്തില്* അനൂപ് മേനോനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. അനൂപ് മേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവര്* ആയിട്ടാണ് ചിത്രത്തില്* മമ്മൂട്ടി അഭിനയിക്കുന്നത്. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ മുന്* സിനിമകള്* പോലെതന്നെ വ്യത്യസ്തമായ അവതരണ രീതിയായിരിക്കും മലബാറിന്റേതും എന്നാണ് കരുതുന്നത്.

ചിത്രത്തിന് അനൂപ് മേനോന്* തിരക്കഥയൊരുക്കും എന്ന് റിപ്പോര്*ട്ടുണ്ടാ*യിരുന്നു. സ്പിരിറ്റ്, ലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുള്ളതിനാല്* മലബാറിന്റെ തിരക്കഥാ രചന രഞ്ജിത്ത് അനൂപിനെ ഏല്*പ്പിച്ചു എന്നായിരുന്നു വാര്*ത്തകള്*. അനൂപും തിരക്കേറിയതിനാല്* രഞ്ജിത്തിന്റെ ശിഷ്യന്* ശങ്കര്* രാമകൃഷ്ണന്* മലബാറിന്റെ തിരക്കഥയെഴുതുന്നു എന്നും വാര്*ത്തയുണ്ടായിരുന്നു. എന്നാല്* തുടര്*ച്ചയായി മമ്മൂട്ടിച്ചിത്രങ്ങള്* പരാജയപ്പെട്ട സാഹചര്യത്തില്* മറ്റ് തിരക്കുകള്* മാറ്റിവച്ച് രഞ്ജിത്ത് തന്നെ ചിത്രത്തിന്റെ തിരക്കഥാ രചന ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്*ട്ട്.

Mammooty More Stills



Keywords:Anoop Menon,Mohanlal,Spirit, leela,malayalam film news,Mammootty , Ranjith team again