സിദ്ദിക്കും ലാലും രണ്ട് വഴികളിലായി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. സിദ്ദിക്ക് ബോളിവുഡില്* വന്* വിജയം കൊയ്ത് തിളങ്ങി നില്*ക്കുന്നു. ലാല്* മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ഹിറ്റ് ചിത്രങ്ങള്* സംവിധാനം ചെയ്യുകയും സൂപ്പര്* നിര്*മ്മാതാവ് എന്ന പേരുനേടുകയും ചെയ്തു. ഇപ്പോള്* സിദ്ദിക്ക് തന്*റെ ഗുരുവായ ഫാസിലിന് ഒരു തിരക്കഥയെഴുതുകയാണ്. ലാലും മറ്റൊരാള്*ക്ക് വേണ്ടി തിരക്കഥയെഴുതുന്നു എന്നതാണ് പുതിയ വാര്*ത്ത. ലാല്* എഴുതുന്നത് സ്വന്തം മകനുവേണ്ടിയാണ് എന്നതാണ് പ്രത്യേകത.

അതേ, ലാലിന്*റെ മകന്* ജീന്* പോള്* ലാല്* സംവിധായകനാകുകയാണ്. ലാലിന്*റെ തിരക്കഥയില്* ഒരുങ്ങുന്ന ചിത്രത്തിന് പേര് ‘ഹണിബീ’. ആസിഫ് അലി, ഫഹദ് ഫാസില്*, ഭാവന എന്നിവര്* കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലാലും ചിത്രത്തില്* ഒരു വേഷം ചെയ്യുന്നുണ്ട്. ബാബുരാജ്, വിനായകന്*, ബിജു മേനോന്*, മനോജ്* കെ ജയന്* എന്നിവരാണ് മറ്റ് അഭിനേതാക്കള്*.

നവംബറില്* ചിത്രീകരണം ആരംഭിക്കുന്ന ഹണിബീ ഒരു കോമഡി ത്രില്ലറാണ്. നാലു കൂട്ടുകാരുടെ സൌഹൃദവും അവരുടെ ജീവിതയാത്രയില്* നടക്കുന്ന ഒരു ക്രൈമും ആണ് പ്രമേയം.

ലാലിന്*റെ തന്നെ ഹരിഹര്* നഗര്* സീരീസിന്*റെ ചുവടുപിടിച്ചാണ് ഈ കഥയും മുന്നേറുന്നത്. എന്തായാലും ലാലിനെപ്പോലെ ജീന്* പോള്* ലാലും വിജയം കണ്ടെത്തുമോ എന്ന് കാത്തിരുന്നുകാണാം.

Lal more stills


Keywords:Asif Ali,Fahad Fazil, Bhavana,Baburaj, Hariharnagar, Siddiq,Biju menon, Manojk jayan,Jeen paul Lal,Lal's Honeybee