മറവിയുടെയും ഓര്*മയുടെയും ഇടവേളകളില്ലാതെ
പ്രണയം എന്റെ സിരകളില്* നിറച്ച കൂട്ടുകാരാ
എന്*റെ കരിവളച്ചില്ലുകള്* നിറച്ച പളുങ്ക് കുപ്പിയില്*
നിറമുള്ള വളപ്പൊട്ടുകള്* നീ ഒളിപ്പിച്ചു.

ചെമപ്പ് - നിന്*റെ പ്രണയത്തിന്*റെ ലഹരിക്കായി
പച്ച-എന്*റെ ആഹ്ലാദങ്ങളുടെ ഊര്*വരത.
മഞ്ഞ -നിന്*റെ (എന്*റെയും)പ്രതീക്ഷകളുടെ തിരുശേഷിപ്പ്..
തുലാവര്*ഷം പെയ്തുകൊണ്ടേയിരുന്നു..
അഭയത്തിന്റെ ഓലക്കീറുകള്* ചോര്*ന്നുതുടങ്ങി
മഴതുള്ളികള്*ക്കിടയിലെ നിശ്ശബ്ദതയില്*
നിന്റെ ചുടുനിശ്വാസം ഞാന്* കേട്ടു
പക്ഷെ അത് അടുത്ത മഴയുടെ ചൂളംവിളിയായിരുന്നു
വളപ്പൊട്ടുകള്* മങ്ങിത്തുടങ്ങി
ആഹ്ലാദങ്ങളും പ്രതീക്ഷകളും എന്നേ അപ്രസക്തമായി
ഒടുവില്* മഴ
നിറം മങ്ങിയ വളപ്പോട്ടുകളെ തച്ചുടച്ചു
ചെമന്നവ വീണ്ടും തുടുത്തു
നിന്റെ പ്രണയം,നിന്റെ രക്തം
അപ്പോഴും മഴയായി പെയ്തുകൊണ്ടിരുന്നു ..


Keywords: kavithakal, valapottukal,poems,stories,pranaya geethangal