'കുടുംബത്തില്* പ്രശ്നമുണ്ടായാല്* കോടതിയിലേക്കല്ല ഭാര്യ ഉടന്* പോകേണ്ടത്*. അവസാന നിമിഷമേ അതിനു തുനിയാവൂ'- നടന്* സായ്കുമാര്* ഈ ഡയലോഗ് പറഞ്ഞത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയല്ല. യഥാര്*ത്ഥ ജീവിതത്തിലാണ്. കൊല്ലം ചീഫ് ജുഡിഷ്യല്* മജിസ്*ട്രേറ്റ് കോടതിയാണ് വേദി. ഭാര്യ പ്രസന്നകുമാരി നല്*കിയ ഗാര്*ഹിക പീഡനക്കേസിലാണ് സായ്കുമാര്* കോടതിയില്* ഹാജരായത്.

വ്യാഴാഴ്ച രാവിലെ 11 ന് ചീഫ് ജുഡിഷ്യല്* മജിസ്*ട്രേറ്റ് സന്തോഷ്*കുമാര്* മുമ്പാകെയാണ് സായ്കുമാര്* ചമയങ്ങളഴിച്ച് വച്ച് ഹാജരായത്. ഇവരുടെ മകള്* വൈഷ്ണവിയെയും പ്രസന്നകുമാരി കേസില്* കക്ഷി ചേര്*ത്തിട്ടുണ്ട്. വീടിന്റെയും കാറിന്റെയും വായ്പാതവണകള്* അടയ്ക്കുന്നില്ല, തനിക്കും മകള്*ക്കും ചെലവിനു തരുന്നില്ല എന്നിവയാണ് സായ്കുമാറിനെതിരെ പ്രസന്നകുമാരി ഉന്നയിച്ചിട്ടുള്ള പരാതി. 2010 ലാണ് ഗാര്*ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്* ചെയ്തത്.

ഇതേത്തുടര്*ന്ന് ഭാര്യയ്ക്കും മകള്* വൈഷ്ണവിക്കും മാസം 8,000 രൂപ ചെലവിനു നല്*കാന്* സി ജെ എം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സായ്കുമാറിന്റെ പേരില്* മാടന്*നടയിലുള്ള വീട്ടില്* നിന്നു തന്നെയും മകളെയും പുറത്താക്കുന്നതില്* നിന്നും വസ്*തുവില്*പ്പന നടത്തുന്നതില്* നിന്നും ഭര്*ത്താവിനെ വിലക്കണമെന്നും പ്രസന്നകുമാരി ഹര്*ജിയില്* ആവശ്യപ്പെട്ടിട്ടുണ്ട്*.

പ്രസന്നകുമാരി സായ്കുമാറിനെതിരെ ഉന്നയിച്ച പല ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു
എന്നാല്* ബന്ധം വേര്*പെടുത്താന്* കുടുംബകോടതിയെ ആദ്യം സമീപിച്ചതു താനാണെന്നു സായ്കുമാര്* സമ്മതിച്ചു. തനിക്ക് മലയാള സിനിമയിലെ ഒരു നടിയുമായും ബന്ധമുണ്ടെന്ന ആരോപണം സായ്കുമാര്* നിഷേധിച്ചു. സിനിമാ മേഖലയില്* എല്ലാവരും സുഹൃത്തുക്കളാണ്*. അങ്ങനെയൊരു ബന്ധമേ തനിക്കുമുള്ളൂ. വീടിന്റെയും കാറിന്റെയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്* മൊഴി നല്*കി.

ഭാര്യയും മകളുമാണ് തന്റെ എല്ലാ ഐശ്വര്യങ്ങള്*ക്കും അഭിവൃദ്ധിക്കും പിന്നിലെന്ന് സായ്കുമാര്* ചിലവാരികള്*ക്ക് നല്*കിയ അഭിമുഖത്തില്* അഭിപ്രായപ്പെട്ടതിന്റെ തെളിവുകളും വാദിഭാഗം കോടതിയില്* ഹാജരാക്കിയിരുന്നു. സായ്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്* വാദം കേള്*ക്കല്* ജൂണ്* പതിനാറിലേക്ക് മാറ്റി. സായ്കുമാറിനു വേണ്ടി അഭിഭാഷകരായ വരിഞ്ഞം രാമചന്ദ്രന്* നായരും അനൂപ്* കുമ്പുക്കാടനും പ്രസന്നകുമാരിക്കു വേണ്ടി ഡി ബൈജുകുമാറും ഹാജരായി. പ്രസന്നകുമാരിയും മകള്* വൈഷ്ണവിയും കോടതിയില്* എത്തിയിരുന്നു. കോടതിമുറിക്കു പുറത്ത് മകള്* വൈഷ്ണവിയുമായി സായ്കുമാര്* കുറച്ചുനേരം സംസാരിച്ചു.

Saikumar family more stills


Keywords:Prasannakumari, daughter Vishnavi,divorce,Actor Saikumar on Court